Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണിയെ കുത്തിക്കൊന്നു; സംഭവ സ്ഥലത്ത് പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍ - യുവാവ് പിടിയില്‍

pregnant woman
ലണ്ടന്‍ , തിങ്കള്‍, 1 ജൂലൈ 2019 (12:07 IST)
എട്ടുമാസം ഗർഭിണിയായ യുവതിയെ കുത്തിക്കൊന്നു. സംഭവസ്ഥലത്ത് പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തെക്കൻ ലണ്ടനിലെ ക്രോയ്‌ഡോണിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.  കെല്ലി മേരി ഫേവ്‌റല്ലെ(26) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവതിയെ കുത്തിയ 27കാരനായ യുവാവ് പിടിയിലായി. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

കുത്തേറ്റ് അവശയായ പെണ്‍കുട്ടിയെ സമീപവാസികളാണ് കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തിയെങ്കിലും ഹൃദയസ്തംഭനം മൂലം യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസ്റ്റഡി മരണം: ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം - കുറ്റക്കാര്‍ സര്‍വീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി