Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞ് 30 സെക്കൻഡ് കഴിഞ്ഞപ്പോൾ പ്രസവം!

വിവാഹം കഴിഞ്ഞ് 30 സെക്കൻഡ് കഴിഞ്ഞപ്പോൾ പ്രസവം!
, ശനി, 22 ജൂണ്‍ 2019 (15:07 IST)
വിവാഹം കഴിഞ്ഞ് കൃത്യം 30 സെക്കന്‍ഡ് കഴിഞ്ഞതോടെ നവവധു ഒരു കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് ഇത്തരം ഒരു സംഭവം നടന്നത്. നാല്‍പ്പത്തഞ്ചുകാരനായ മിഖായേല്‍ ഗല്ലാര്‍ഡോയും 44കാരിയായ മേരി മാര്‍ഗ്രറ്റുമാണ് മേരിയുടെ പ്രസവത്തിന് നിമിഷങ്ങള്‍ക്കു മുമ്ബ് വിവാഹിതരായത്. 
 
ന്യൂജഴ്സിയിലെ വെസ്റ്റ്ഫീല്‍ഡില്‍ ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ 27നാണ് പ്രസവത്തിനായി മേരിയെ മോറിസ്ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റ് ചെയ്തത്. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കൾ എന്ന് തന്നെ രേഖപ്പെടുത്തണമെന്ന ഇവരുടെ ആഗ്രഹമാണ് വിവാഹത്തിൽ കലാശിച്ചത്. 
 
മേരിയുടെയും മിഖായേലിന്റെയും ആഗ്രഹത്തിന് ആശുപത്രി അധികൃതരും പച്ചക്കൊടി കാട്ടിയതോടെ പിന്നെ കാര്യങ്ങള്‍ വളരെ പെട്ടെന്നായിരുന്നു. ആശുപത്രിയോട് ചേര്‍ന്നുള്ള പ്രാര്‍ത്ഥനാമുറിയില്‍ വിവാഹ ചടങ്ങുകള്‍ നടന്നു. ചടങ്ങുകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ മേരിയെ പ്രസവവേദനയെ തുടർന്ന് ലേബർ റൂമിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രെസയെ വിറപ്പിക്കാൻ വെന്യു, ബുക്കിംഗ് 33,000 കടന്നു, വാങ്ങാൻ തൽപര്യം പ്രകടിപ്പിച്ചത് 2ലക്ഷത്തിലധികം ആളുകൾ