Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍‌പ്പിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍

gunda attack
ഓച്ചിറ , വ്യാഴം, 4 ജൂലൈ 2019 (18:14 IST)
ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍‌പ്പിച്ചു. ക്ലാപ്പന വരവിള കടപ്പുറത്തെരി രാജീവ് (31), ഭാര്യ മിനി (27) എന്നിവർക്ക് നേരെയാണ് ബുധനാഴ്‌ച രാത്രി 10.15ന് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബന്ധുവിന്റെ വീട്ടിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങവെ കടവത്ത് ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് രാജീവിനും ഭാര്യയ്‌ക്കും നേര്‍ക്ക് ആക്രമണമുണ്ടായത്. വടിവാൾ ഉൾപ്പെടെയുള്ള മാരകയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു.

റോഡിലേക്കു തെറിച്ചു വീണ മിനിയെയും രാജീവിനെയും പിന്നാലെ എത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടി. ബൈക്ക് മറഞ്ഞതിന് പിന്നാലെ ദമ്പതികള്‍ ബഹളം വെച്ചതോടെ സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വിലങ്ങഴിച്ചു; മയക്കുമരുന്ന് കേസ് പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു