Publish Date: Sun, 09 Oct 2022 (12:13 IST)
Updated Date: Sun, 09 Oct 2022 (12:26 IST)
വയനാട്: വയനാട്ടിലെ വൈത്തിരിയിൽ കോയമ്പത്തൂർ സ്വദേശിയെ എത്തിച്ചു കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്ററ് ചെയ്തു. യുവതി നൽകിയ പരാതിയിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെയാണ് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ടു പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ്, വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ, തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര, മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ്, വൈത്തിരി തലപ്പുഴ സ്വദേശി അനസുൽ ജമാൽ എന്നിവരാണ് പിടിയിലായത്.
പിടിയിലായ സ്ത്രീകളുടെ സഹായത്തോടെ യുവതിയെ ജോലി വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി റിസോർട്ടിലെ തുടർന്ന് ഹോം സ്റ്റെയിലുമാണ് പീഡിപ്പിച്ചത്. കൽപ്പറ്റ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.