ഡ്രൈവറുടെ കാഴ്ച മറഞ്ഞു; കാർ കുളത്തിലേക്കു മറിഞ്ഞു ഏഴുപേർ മരിച്ചു
ഡ്രൈവറുടെ കാഴ്ച മറഞ്ഞു; കാർ കുളത്തിലേക്കു മറിഞ്ഞു ഏഴുപേർ മരിച്ചു
കാർ കുളത്തിലേക്കു മറിഞ്ഞു ഏഴുപേർ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലെ ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്. ശക്തമായി തുടരുന്ന മൂടൽമഞ്ഞിൽ ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടകാരണം.
നിയന്ത്രണം വിട്ട കാര്‍ കാർ കുളത്തിലേക്കു മറിയുകയായിരുന്നുവെന്നാണ് സമീപവാസികള്‍ വ്യക്തമാക്കുന്നത്. മരിച്ചവരില്‍ രണ്ടു പൊലീസുകാരുമുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യാത്രക്കാരെ രക്ഷിക്കാനായില്ല. കാറില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
ഡൽഹി, യുപി സംസ്ഥാനങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് പലയിടത്തും റോഡ് അപകടങ്ങള്‍ പതിവായി തീര്‍ന്നു.