17കാരിയെ പീഡിപ്പിച്ച സംഭവം; അമ്മയുടെ അനുജത്തി അടക്കം 3 പേർ പിടിയിൽ

ഗോൾഡ ഡിസൂസ
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (15:04 IST)
17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലത്ത് അമ്മയുടെ സഹോദരിയടക്കം മൂന്ന് പേർ അറസ്റ്റിൽ. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പെണ്‍കുട്ടിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയുടെ അമ്മയുടെ അനുജത്തിയും ഹോംസ്‌റ്റേ നടത്തുന്ന ദമ്ബതികളുമാണ് അറസ്റ്റിലായിരിക്കുന്നത്.
 
സ്വകാര്യ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ അമ്മയുടെ സഹോദരി കൂട്ടിക്ക്ണ്ട് പോയത്. കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം നടന്നത്.  
 
കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ജോലിക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പിറ്റേന്ന് അമ്മായി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞത്. മാതാപിതാക്കൾക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ കൌൺസിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയ്ക്ക് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ അറിയണം

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; എണ്ണ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചു

അടുത്ത ലേഖനം
Show comments