Webdunia - Bharat's app for daily news and videos

Install App

യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് ഫ്ലാറ്റില്‍ മരിച്ച നിലയിൽ; പൊലീസിനെ വലച്ച് പെണ്‍കുട്ടിയുടെ മൊഴി!

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (15:53 IST)
യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കക്കോടി കിരാലൂർ മാടം കള്ളിക്കോത്ത് വീട്ടിൽ രൺദീപിനെയാണ് കൊട്ടാരം റോഡിലെ ജവഹർ അപാർട്ട്‌മെന്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്‌ച യുവതിക്കൊപ്പം അപ്പാർട്ട്മെൻറിൽ മുറിയെടുത്ത രൺദീപിനെ വെള്ളിയാഴ്‌ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജിം ട്രെയിനറായ രണദീപ് ഫേസ്‌ബുക്ക് വഴിയാണ് യുവതിയുമായി അടുത്തതും പ്രണയത്തിലായതും. യുവതിക്കൊപ്പം മുറിയെടുത്ത വിവരം യുവാവ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച വൈകിട്ടോടെ വിവാഹക്കാര്യം സംസാരിച്ച രൺദീപ് യുവതിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

തര്‍ക്കം നീണ്ടതോടെ യുവാവ് ആത്മഹത്യാ പ്രവണത കാണിക്കാന്‍ തുടങ്ങിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രൺദീപിന്റെ പെരുമാറ്റം ഭയപ്പെടുത്തുന്ന തരത്തിലായതോടെ പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് താന്‍ ഫ്ലാറ്റില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു എന്നും യുവതി പറഞ്ഞു. സ്‌റ്റേഷനില്‍ എത്തിയാണ് യുവതി മൊഴി നല്‍കിയത്.

പൊലീസ് ഫ്ലാറ്റില്‍ എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇതര മതത്തിലുള്ള  പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന രൺദീപിനെ പെൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ചതായി ബന്ധുക്കള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

ഇതാണോ നേതാവ്?, ആളുകൾ മരിച്ചുവീഴുമ്പോൾ സ്ഥലം വിട്ടു, വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പർ നറുക്കെടുപ്പും ഒക്ടോബർ 4-ന്

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് 10 യുദ്ധവിമാനങ്ങള്‍ നഷ്ടമായി: വ്യോമസേന മേധാവി

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments