പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Publish Date: Fri, 16 Mar 2018 (14:06 IST)
Updated Date: Fri, 16 Mar 2018 (14:08 IST)
പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ. ഡൽഹി പ്രീത് വിഹാറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ അസ്ലാം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വയസുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്ന കുട്ടിയെ അസ്ലാം തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തിരികെ വീട്ടില്‍ എത്തിയ കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ അമ്മ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി വ്യക്തമായി. തുടര്‍ന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പീഡനം നടന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അസ്ലാം അറസ്റ്റിലാകുകയുമായിരുന്നു.