കോട്ടയത്ത് അക്രമണം അഴിച്ച് വിട്ട് ആർ എസ് എസ്; മൂന്ന് പേർക്ക് വെട്ടേറ്റു, നിരവധി വീടുകൾ ആക്രമിച്ചു
മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
Publish Date: Mon, 14 May 2018 (10:09 IST)
Updated Date: Mon, 14 May 2018 (10:14 IST)
കോട്ടയത്ത് അക്രമണം അഴിച്ച് വിട്ട് ആർ എസ് എസ് പ്രവർത്തകർ. ആർ എസ് എസിന്റെ ആക്രമണത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകർക്ക് വെട്ടേറ്റു. പൊന്‍കുന്നം ചിറക്കടവ് സ്വദേശി വിഷ്ണു രാജ്, രഞ്ജിത്ത്,സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിലെ കൊടിമരം തകര്‍ന്നതുമായി ബന്ധപ്പെട്ടാണ് ആർ എസ് എസ് അക്രമണം അഴിച്ച് വിട്ടത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
രാത്രിയില്‍ വിഷ്ണു രാജ് തന്റെ ഭാര്യവീട്ടിലേക്ക് കാറില്‍ പോകവേ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ആര്‍ എസ് എസ് സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രഞ്ജിത്ത്, സാജന്‍ എന്നിവരെ വീടുകയറി വെട്ടുകയും ചെയ്തു.
ഏഴോളം വീടുകള്‍ക്ക് നേരെ ആക്രമണം നടന്നതായി പൊലീസ് പറയുന്നു. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു.