Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്ത്രണ്ടുകാരിക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപിക റിമാന്റിൽ

പന്ത്രണ്ടുകാരിക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപിക റിമാന്റിൽ
, ശനി, 23 മെയ് 2020 (16:57 IST)
കോഴിക്കോട്: പന്ത്രണ്ടുവയസ്സുകാരിക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപികയെ റിമാന്റ് ചെയ്‌തു.താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്തിൽ എത്തിയ വിദ്യാർത്ഥിനിയെ ഇവർ മാറ്റിനിർത്തി അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തുവെന്നാണ് പരാതി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്‌തത്.
 
ചൈൽഡ് ലൈൻ അന്വേഷണത്തിന് ശേഷംപോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്.കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്‌ച്ച സർവകക്ഷിയോഗം; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും