Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണത്തിനായി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി വീഡിയോ എടുത്തു; അച്ഛനും മകളും അറസ്‌റ്റില്‍

പണത്തിനായി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി വീഡിയോ എടുത്തു; അച്ഛനും മകളും അറസ്‌റ്റില്‍

sex racket
യമുനനഗര്‍ , ശനി, 16 ഡിസം‌ബര്‍ 2017 (16:27 IST)
യുവതികളെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയെടുക്കുന്ന അച്ഛനും മകളും പിടിയില്‍. ഹരിയാനയിലെ യമുനനഗറിലുള്ള സംഘമാണ് കസ്‌റ്റഡിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അച്ഛനും മകളും നേതൃത്വം നല്‍കുന്ന പെണ്‍‌വാണിഭ സംഘമാണ് പിടിയിലായത്. പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഇരയെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. സമ്പന്നരായ സ്‌ത്രീകള്‍ വരെ പീഡനത്തിന് ഇരയായിട്ടുണ്ട്.

യുവതികളുമായി പരിചയമുണ്ടാക്കി അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നത് മകളായിരിക്കും. വീട്ടില്‍ എത്തുന്ന ഇവര്‍ക്ക് ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം പിതാവ് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മകള്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും.

പീഡനത്തിനു ശേഷം ദൃശ്യങ്ങള്‍ യുവതികളെ കാണിക്കും. ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തു വിടുമെന്നും പറയുന്നതോടെ പെണ്‍കുട്ടികള്‍ ഭീഷണിക്ക് വഴങ്ങി പണം നല്‍കുകയും ചെയ്യും. പീഡനത്തിന് ഇരയായ ഒരു യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘം പിടിയിലായത്.

പണം നാല്‍കിയാലും ഭീഷണി തുടരുമെന്ന് പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് നാല് ദിവസമായി ടോയ്‌ലറ്റിൽ പോകാത്ത, പോകാൻ സാധിച്ചിട്ടില്ലാത്ത ഒരു ലുക്ക്; മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ വിമർശിച്ച് സംഗീത ലക്ഷ്മണ