Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ
, ബുധന്‍, 17 മെയ് 2023 (18:34 IST)
തൃശൂർ: ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിലായി. മുപ്പത്തിമൂന്നു വയസുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.
 
രണ്ടര വർഷം മുമ്പ് നടന്ന വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഇയാളും കുടുംബവും നിരന്തര പീഡനങ്ങൾക്ക് ഇടയാക്കിയിരുന്നു എന്നും മദ്യപിക്കാൻ നിര്ബന്ധിച്ചിരുന്നതായും പരാതിയിൽ പറയുന്നു. എങ്കിലും യുവതി ഇക്കാര്യങ്ങൾ സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇതിനിടെയാണ് യുവതിയുടെ നഗ്നചിത്രങ്ങൾ അശ്ളീല ആപ്പിൾ ഇയാൾ പ്രചരിപ്പിച്ചത്.
 
ഇയാളെ കുന്നംകുളം എസ്.ഐ. ടി.സി.അനുരാജാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം എ.സി ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസിലെ ദുർബലാവസ്ഥ പ്രതിഫലിച്ചു, രണ്ടാം ദിവസവും തകർച്ച നേരിട്ട് ആഭ്യന്തരസൂചികകൾ