Webdunia - Bharat's app for daily news and videos

Install App

അ​വി​ഹി​ത ബ​ന്ധം ആരോപിച്ച് ജവാന്‍ ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയും വെടിവച്ചു കൊന്നു

ജവാന്‍ ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയും വെടിവച്ചു കൊന്നു

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (14:58 IST)
അ​വി​ഹി​ത ബ​ന്ധം ആരോപിച്ച് സ്വന്തം ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയും ജ​വാ​ൻ വെ​ടി​വ​ച്ചു കൊന്നു. ജ​മ്മു കാ​ഷ്മീ​ർ ഷാ​ലി​മാ​ർ പ്രാ​ന്ത​ത്തി​ലെ കി​ഷ്ത്വ​റി​ലാണ് സംഭവം. നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാ‍നത്തില്‍ സി​ഐ​എ​സ്എ​ഫ് ജ​വാ​നും തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ സു​രീ​ന്ദ​റിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഭാ​ര്യ ലാ​വ​ണ്യ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ സു​രീ​ന്ദ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജേ​ഷ് ക​ഖാ​നിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് നേര്‍ക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം മുറിയിലേക്ക് എത്തിയ രാജേഷിന്റെ ഭാര്യ ശോ​ഭയേയും സുരീന്ദര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.

മൂന്ന് പേരുടെയും മരണം ഉറപ്പാകുംവരെ സംഭവസ്ഥലത്ത് സുരീന്ദര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഭാ​ര്യ ലാ​വ​ണ്യ​യുമായി സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍ രാ​ജേ​ഷ് ക​ഖാ​നി​ക്ക് അടുപ്പമുണ്ടെന്നും ഇരുവരും തമ്മില്‍ അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന തോന്നലുമാണ് സു​രീ​ന്ദ​റിനെ കൊലയ്‌ക്ക് പ്രേരിപ്പിച്ചത്. അടുത്തടുത്ത ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലാ​ണ് രാ​ജേ​ഷി​ന്‍റെ​യും സു​രീ​ന്ദ​റി​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.

ദു​ൽ ഹ​സ്തി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി എത്തിയ ജ​വാ​നാണ് സു​രീ​ന്ദ​ർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments