വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി നിര്‍ത്തിയ അദ്ധ്യാപികമാര്‍ക്കെതിരെ കേസ്
വിദ്യാര്‍ഥിനികളെ നഗ്‌നരാക്കി അദ്ധ്യാപികമാരുടെ കൊടും ക്രൂരത
Publish Date: Thu, 30 Nov 2017 (08:34 IST)
Updated Date: Thu, 30 Nov 2017 (08:39 IST)
വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപികമാര്‍ നഗ്‌നരാക്കി നിര്‍ത്തിയതായി പരാതി. പ്രധാന അദ്ധ്യാപികയ്ക്കെതിരെ മോശം കമന്റ് എഴുതിയെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികളെ അദ്ധ്യാപികമാര്‍ നഗ്നരാക്കി നിര്‍ത്തിയത്. അരുണാചല്‍ പ്രദേശിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറ്, ഏഴ് ക്ലാസിലെ 88 വിദ്യാര്‍ഥിനികളെയാണ് മൂന്നു അദ്ധ്യാപികമാര്‍ ചേര്‍ന്ന് നഗ്‌നരാക്കിയത്.
നബംവര്‍ 23നായിരുന്നു സംഭവം നടന്നത്. കമന്റ് എഴുതിയ കടലാസ് കണ്ടുപിടിക്കുന്നതിനായാണ് കുട്ടികളോട് ഇങ്ങനെയൊരു ക്രൂരത കാണിച്ചത്. തുടര്‍ന്ന് അദ്ധ്യാപികമാര്‍ക്കെതിരെ സ്‌കൂളിലെ വിദ്യാര്‍ഥി യൂണിയനില്‍ പരാതി നല്‍കുകയായിരുന്നു. അദ്ധ്യപികമാര്‍ തങ്ങളുടെ വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അദ്ധ്യാപികമാര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
AISWARYA
Publish Date: Thu, 30 Nov 2017 (08:34 IST)
Updated Date: Thu, 30 Nov 2017 (08:39 IST)