Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ ജീവനക്കാരൻ കുത്തി; മൂന്ന് വിദ്യാർഥികള്‍ ആശുപത്രിയില്‍

ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ ജീവനക്കാരൻ കുത്തി; മൂന്ന് വിദ്യാർഥികള്‍ ആശുപത്രിയില്‍

ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ ജീവനക്കാരൻ കുത്തി; മൂന്ന് വിദ്യാർഥികള്‍ ആശുപത്രിയില്‍
കൊച്ചി , ബുധന്‍, 29 നവം‌ബര്‍ 2017 (18:28 IST)
ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ എറണാകുളം നെട്ടുരില്‍ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു. സംഭവത്തിൽ പരുക്കേറ്റ മരട് ഐടിഐയിലെ മൂന്ന് വിദ്യാർഥികളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ലേക്‌ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മരട് ഐടിഐ വിദ്യാര്‍ത്ഥികളായ ജിഷ്ണു ജ്യോതിഷ്, ഗൗതം, അഭിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളം പൂച്ചാക്കൽ റോഡിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറാണ് വിദ്യാർഥികളെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബസും പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂട്യൂബ് വീഡിയോകള്‍ ആപ്പിനുള്ളില്‍ വച്ചുതന്നെ കാണാം; തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !