Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്സോ : അദ്ധ്യാപകൻ അറസ്റ്റിൽ

Pocso
കൊല്ലം: പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു.  കൊല്ലം തട്ടാമല സ്വദേശി പാലക്കാട് ബമ്മണൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനായ സനോഫർ എന്ന 42 കാരനാണ് പിടിയിലായത്.
 
പെരിങ്ങോട്ടുകുറുശ്ശിയിലെ ബമ്മണൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനായ സനോഫർ തങ്ങളെ ശാരീരികമായി പീഡിപ്പിക്കുന്നു എന്ന് വിദ്യാർത്ഥികൾ പരാതി പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയിൽ പരാതി നൽകി.
 
തുടർന്ന് ചൊവ്വാഴ്ച കോട്ടായി പോലീസ് കേസെടുത്തു. തുടർന്ന് ഇയാളെ താമസ സ്ഥലത്തെത്തിയാണ് പോലീസ് പിടികൂടിയത്. എട്ടു മാസം മുമ്പാണ് സനോഫർ ഈ സ്‌കൂളിൽ അധ്യാപകനായി എത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ATM Card using instructions: എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍