Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ

പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ

അഭിറാം മനോഹർ

, ബുധന്‍, 12 ഫെബ്രുവരി 2025 (15:04 IST)
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. അശ്വിന്‍ ദേവ്,അഭിറാം, ശ്രീജിത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ ശ്രീജിത്തിന്റെ പെണ്‍ സുഹൃത്തുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.
 
ഇന്നലെ രാത്രി 7:45 ഓടെയാണ് വിദ്യാര്‍ഥിയെ നാലംഗ സംഘം വീട്ടില്‍ നിന്നും ബലമായി കാറില്‍ കയറ്റികൊണ്ടുപോയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലിലെ റബര്‍ തോട്ടത്തില്‍ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സംഘത്തിലെ 2 പേരെ ഇന്നലെ പിടികൂടിയിരുന്നു. തട്ടികൊണ്ട് പോകാനുപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത