കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം
ഫെബ്രുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ
Publish Date: Mon, 10 Feb 2025 (20:47 IST)
Updated Date: Mon, 10 Feb 2025 (20:49 IST)
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. ഇടുക്കി-കോട്ടയം അതിര്‍ത്തി പ്രദേശമായ പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന സ്ത്രീയെ കൊലപ്പെടുത്തി. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45 വയസ്) ആണ് കൊല്ലപ്പെട്ടത്.
വീട്ടില്‍ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാന്‍ പോകുന്ന വഴിയില്‍ സോഫിയയെ കാട്ടാന ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം. കുളിക്കാന്‍ പോയ സോഫിയ ഏറെ നേരമായിട്ടും തിരിച്ചുവരാതെ ആയപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു പോകുകയായിരുന്നു.
ഫെബ്രുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.