Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യവീട്ടിൽ യുവാവ് മരിച്ച സംഭവം: മൂന്നു പേർ കസ്റ്റഡിയിൽ

ഭാര്യവീട്ടിൽ യുവാവ് മരിച്ച സംഭവം: മൂന്നു പേർ കസ്റ്റഡിയിൽ

എ കെ ജെ അയ്യർ

, ഞായര്‍, 8 ഡിസം‌ബര്‍ 2024 (14:16 IST)
ആലപ്പുഴ: ആലപ്പുഴയിലെ ഭാര്യാ വീട്ടിലെത്തിയ യുവാവ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ പൊലീസ് പിടി കൂടി. കായംകുളം പെരുമ്പള്ളി പുത്തന്‍ പറമ്പില്‍ വിഷ്ണുവാണ് മരിച്ചത്. ഭാര്യയുടെ ബന്ധുക്കളായ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്.എന്നാല്‍ ഹൃദ്രോഗിയായ വിഷ്ണുവിന്റെ മരണത്തിന്റെ കാരണം പോസ്റ്റ്മോര്‍ട്ടം പരിശോധനയിലേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
 
കഴിഞ്ഞ ഒന്നര വര്‍ഷമായി വിഷ്ണുവും ഭാര്യയും തമ്മില്‍ പിണങ്ങി കഴിയുകയായിരുന്ന ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തര്‍ക്കത്തില്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം മകന്‍ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പമാണ് കഴിയുന്നത്. ഇങ്ങനെ തന്നോടൊപ്പമായിരുന്ന മകനെ തിരികെ ഏല്‍പിക്കാനാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് വിഷ്ണു ഭാര്യവീട്ടില്‍ എത്തിയത്. 
 
എന്നാല്‍ ഇവിടെ വച്ച് ഭാര്യയുടെ ബന്ധുക്കളുമായി വാക്കു തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലിസ് പറയുന്നത്.
 
അതേ സമയം ഭാര്യയുടെ ബന്ധുക്കള്‍ വിഷ്ണുവിനെ മാരകമായി മര്‍ദ്ദിച്ചു എന്നാണ് വിഷ്ണുവിന്റെ കുടുംബം പറയുന്നത്. മര്‍ദ്ദനമേറ്റ് വിഷ്ണു കുഴഞ്ഞു വീണുവെന്നും ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ ഹൃദരോഗിയാണെന്നാണ് വിവരം. സംഭവത്തില്‍ തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തത്. വിഷ്ണുവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇദ്ദേഹത്തിന്റെ ഭാര്യയുടെ മൂന്ന് ബന്ധുക്കളാണ് പിടിയിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി കേസിൽ മൂന്ന് നഗരസഭാ ജീവനക്കാർ പിടിയിൽ