Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാഞ്ഞെത്തിയത് 13 വെടിയുണ്ടകള്‍; ടിക് ടോക്കിലെ സൂപ്പര്‍താരത്തെ പരസ്യമായി വെടിവച്ചു കൊന്നു

tik tok
ന്യൂഡല്‍ഹി , ബുധന്‍, 22 മെയ് 2019 (14:49 IST)
ടിക് ടോക്കിലെ സൂപ്പര്‍ താരവും ജിംനേഷ്യം പരിശീലകനുമായ യുവാവ് വെടിയേറ്റ് മരിച്ചത്. ഡല്‍ഹി സ്വദേശിയായ മോഹിത് മോര്‍(27)ആണ് അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയ്‌ക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ച സൂചന.

കഴിഞ്ഞദിവസം വൈകിട്ട് ഡല്‍ഹി ധര്‍മ്മപുരയിലെ ഒരു ഫോട്ടോ‌സ്‌റ്റാറ്റ് കടയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. കറുത്ത തുണികൊണ്ട് മുഖം മറച്ച് ബൈക്കുകളിലെത്തിയ മൂന്നംഗസംഘം മോഹിതിന് നേരേ വെടിയുതിര്‍ത്തു. മോഹിത് കൊല്ലപ്പെട്ടുവെന്ന് വ്യക്തമായതോടെ സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ അക്രമികള്‍ രക്ഷപ്പെട്ടു.

പരുക്കേറ്റ മോഹിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 13 ബുള്ളറ്റുകളാണ് അക്രമികള്‍ യുവാവിന് നേര്‍ക്ക് പാഞ്ഞെത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി.

ഡല്‍ഹിയിലെ ജിംനേഷ്യം പരിശീലകനായ മോഹിത് മോര്‍ ഫിറ്റ്‌നസ് വീഡിയോകളിലൂടെയാണ് ടിക് ടോക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തനായത്. അഞ്ചുലക്ഷത്തിലധികം പേരാണ് മോഹിത് മോറിനെ ടിക് ടോകില്‍ പിന്തുടരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറിന് പിന്നില്‍ ബിന്‍ ലാദനോ ?; പൊലീസ് പരിശോധനയില്‍ വന്‍ ട്വിസ്‌റ്റ് - അത് ദുബായ് ഷെയ്ഖ് ആയിരുന്നു!