Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിയാക്കി ചിരിച്ചതിൽ പക, കൌമാരക്കാർ ചേർന്ന് സുഹൃത്തിനെ ആളുകൾ നോക്കിനിൽക്കെ കൊലപ്പെടുത്തി, സംഭവം ഇങ്ങനെ

കളിയാക്കി ചിരിച്ചതിൽ പക, കൌമാരക്കാർ ചേർന്ന് സുഹൃത്തിനെ ആളുകൾ നോക്കിനിൽക്കെ കൊലപ്പെടുത്തി, സംഭവം ഇങ്ങനെ
, ബുധന്‍, 17 ഏപ്രില്‍ 2019 (14:38 IST)
മുംബൈ: തങ്ങളെ നോക്കി കളിയാക്കി ചിരിച്ചതിന്റെ ദേഷ്യത്തിൽ 16ഉം, 17ഉം വയസുള്ള കൈമാരക്കാർ ചേർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. നോർത്ത് മുംബൈയിലെ മലഡിലാണ് സംഭവം അരങ്ങേറിയത്. പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു 18കാരന് നേരെയുള്ള സുഹൃത്തുക്കളുടെ ആക്രമണം.
 
ധീരജ് സിംഗ് എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സുഹൃത്തുക്കളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. പ്രതികളും ധീരജ് സിംഗും ഒരേ പ്രദേശത്ത് താമസക്കാരാണ്. മൂവരും സുഹൃത്തുക്കളുമായിരുന്നു. എന്നാൽ വെള്ളിയാഴ്ച മൂവരും ഒത്തുകൂടുയപ്പോൾ ഉണ്ടായ ചില തർക്കങ്ങളുടെ പേരിൽ പ്രതികൾ ഇരുവരും ധീരജിനോട് സംസാരിക്കുന്നത് നിർത്തിയിരുന്നു.
 
എന്നാൽ ശനിയാഴ്ച രാവിലെ പ്രദേശത്തെ പലചരക്ക് കടക്ക് സമീപത്ത് നിൽക്കുകയായിരുന്ന പ്രതികളെ നോക്കി സ്കൂട്ടറിലെത്തിയ ധീരജ് കളിയാക്കി ചിരിച്ചതാണ് ഇരുവരിലും പകയുണ്ടാക്കിയത്. ഇവർ ധീരജിന്റെ അടുത്തെത്തി തരക്കിക്കാൻ തുടങ്ങി. തർക്കം പിന്നീട് വലിയ വഴക്കായി. ഇതോടെ പ്രതികൾ ഇരുവരും ചേർന്ന് ധീരജിനെ ക്രൂരമയി മർദ്ദിക്കാൻ ആരംഭിച്ചു.
 
പ്രതികളുടെ മർദ്ദനമേറ്റ് ധീരജ് ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഇത് കണ്ട് ഭയന്ന കൌമാരക്കാർ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ധീരജിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കൌമാരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് പ്രതികളെ കറക്ഷൻ ഹോമിലേക്ക് മാറ്റി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക്ടോക്കിനെ തഴഞ്ഞ് ആപ്പിളും, ഗൂഗിളും, നിലനിൽപ്പ് അവതാളത്തിൽ