Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Cheating VlSA Attingal
തട്ടിപ്പ് വിസ ആറ്റിങ്ങൽ

എ കെ ജെ അയ്യർ

, ചൊവ്വ, 3 ഡിസം‌ബര്‍ 2024 (18:05 IST)
തിരുവനന്തപുരം: യു.കെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപാ തട്ടിയെടുത്ത കണ്ണൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണുര്‍ രണ്ടാംകടവ് അയ്യന്‍കുന്ന് വാണിയപ്പായ സ്വദേശി അഭിലാഷ് ഫിലിപ്പ് എന്ന 38 കാരനാണ് ആറ്റിങ്ങല്‍ പോലീസിന്റെ പിടിയിലായത്.
 
ആറ്റിങ്ങല്‍ സ്വദേശിയായ കോടതി ജീവനക്കാരന്റെ പരാതിയിലാണ് അറസ്റ്റ്' സ്റ്റാര്‍ നെറ്റ് ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപനം നടത്തി വിദേശ രാജ്യങ്ങളില്‍ ഉന്നത ശമ്പളം ലഭിക്കുന്ന ജോലിക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എന്നാല്‍ പലരില്‍ നിന്നായി ഇയാള്‍ പത്തു കോടിയോളം രൂപാ തട്ടിയെടുത്തതായാണ് പോലീസ് നല്‍കിയ സൂചന . 
 
ഇത്തരത്തില്‍ തട്ടിയെടുത്ത പണം ഓസ്‌ട്രേലിയയിലുള ഒരാളുടെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ആറ്റിങ്ങല്‍ കല്ലമ്പലം എറണാകുളം വിയ്യൂര്‍ പുത്തന്‍വേലിക്കര എന്നീ പോലീസ് സ്റ്റേഷകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ