കൂട്ടമാനഭംഗത്തിനിരയായെന്ന് വ്യാജപരാതി നല്‍കി; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്...
						
		
						
				
ബലാത്സംഗം നടന്നതായി വ്യാജപരാതി നൽകിയ യുവതി പിടിയിൽ
			
		          
	  
	
		
										
								
																	മാനഭംഗത്തിനിരയായെന്ന വ്യാജപരാതി നൽകിയ യുവതിയുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ മിരാൻപൂർ ബസ്സ്റ്റാൻഡിൽ വെച്ച് മൂന്ന് യുവാക്കൾ തനിക്ക് മോട്ടോർബൈക്കിൽ ലിഫ്റ്റ് തരാമെന്ന് വാഗ്ദാനം ചെയ്‌തതായും തുടർന്ന് അവര്‍ തന്നെ പീഡിപ്പിച്ചെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	എന്നാൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പരാതി വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് യുവതിയെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ആ മൂന്ന് യുവാക്കളോടും യുവതിയുടെ കൂടെയുണ്ടായിരുന്നവർക്ക് പകയുണ്ടായിരുന്നെന്നും യുവാക്കളെ കുടുക്കാൻ കള്ളക്കേസ് നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ തനിക്ക് പണം നൽകിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.