ഭർത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ, കാരണം കേട്ട് അമ്പരന്ന് പോലീസുകാര്‍
മസ്ഗാവ് സ്വദേശിനി ഗുണേശ്വരി ബര്‍കാട്ടകിയാണ് ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി ധാര്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
ആസാമിലെ ലക്കിംപൂരില്‍ ചൊവ്വാഴ്ച രാത്രിയാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മസ്ഗാവ് സ്വദേശിനി ഗുണേശ്വരി ബര്‍കാട്ടകിയാണ് ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി ധാര്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. മുദിറാം എന്ന അമ്പത്തിയഞ്ചുകാരനാണു കൊല്ലപ്പെട്ടത്.
വര്‍ഷങ്ങളായി മുദിറാം മുണേശ്വരിയെ ശാരീരികമായി മര്‍ദിക്കാറുണ്ടായിരുന്നു. നിരവധി അവസരങ്ങളില്‍ കോടാലി ഉപയോഗിച്ച് നിരവധി തവണ മുറിവേല്‍പ്പിച്ചു. ഒടുവില്‍ സഹികെട്ട് ഗുണേശ്വരി മുദിറാമിനെ കൊല്ലുകയായിരുന്നു. മദ്യലഹരിയില്‍ ആയിരിക്കെയാണ് ഗുണേശ്വരി മുദിറാമിനെ കൊല്ലുന്നത്.
വാക്കത്തി ഉപയോഗിച്ചാണ് ഗുണശ്വരി മുദിറാമിന്റെ തലവെട്ടിയത്. വെട്ടിയെടുത്ത തല പ്ലാസ്റ്റിക് കവറിലാക്കി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗുണേശ്വരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ പിന്നീട് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
കുട്ടികളെ ഓര്‍ത്തുമാത്രമാണ് താന്‍ നേരത്തെ മുദിറാമിനെ വിട്ടുപോകാതിരുന്നതെന്ന് സ്ത്രീ പോലീസിനോടു പറഞ്ഞു. രണ്ട് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചു കുട്ടികളാണ് ദമ്പതികള്‍ക്ക്.