Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലയറുത്ത് മാറ്റി പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

woman
തലയറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ന്യൂഡല്‍ഹിയിലെ ജഹാഗീര്‍പുരി മെട്രോ സ്‌റ്റേഷനു സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പുതപ്പില്‍ പൊതിഞ്ഞ് ഇരുമ്പുപെട്ടിയിലാക്കി ഒരു സൈക്കിളിന്റെ മുകളില്‍ വച്ചനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

മറ്റെവിടെ എങ്കിലും വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാം എന്നാണ് സൂചന. കൊലയ്‌ക്ക് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് നിഗമനം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുകയാണ് പ്രധാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത ശേഷം നദിയിലെറിഞ്ഞ് കൊന്നു