Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഞ്ചുകുഞ്ഞിനെ അയൽവീട്ടിലാക്കി ടിക്‌ടോക്ക് സുഹൃത്തിനൊപ്പം ഒളിച്ചോടി 22കാരി, പ്രണയം വിവാഹിതയാണെന്നും കൂഞ്ഞുണ്ടെന്നും അറിയിക്കാതെ

പിഞ്ചുകുഞ്ഞിനെ അയൽവീട്ടിലാക്കി ടിക്‌ടോക്ക് സുഹൃത്തിനൊപ്പം ഒളിച്ചോടി 22കാരി, പ്രണയം വിവാഹിതയാണെന്നും കൂഞ്ഞുണ്ടെന്നും അറിയിക്കാതെ
, തിങ്കള്‍, 17 ജൂണ്‍ 2019 (17:56 IST)
ഒരു വയസുമാത്രം പ്രായമായ പിഞ്ചുകുഞ്ഞിൻ അയൽവീട്ടിൽ ഏൽപ്പിച്ച് ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട പ്രണയിത്തിലായ കാമുകനൊപ്പം ഒളിച്ചോടി 22കാരി. കഴിഞ്ഞദിവസം കണ്ണൂരിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി.
 
ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട കണ്ണൂർ മയ്യിൽ സ്വദേശിയായ ചെറുപ്പക്കാരനൊപ്പമാണ് 22കാരി ഒളിച്ചോടിയത്. വീവാഹിതയാണെന്നും കുഞ്ഞുള്ളതും 22കാരി യുവാവിനെ അറിയിച്ചിരുന്നില്ല. യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
 
ചേറ്റുവ സ്വദേശിനിയായ 22കാരിക്കെതിരെ ബാലനീതി നിയമ പ്രകാരം പൊലീസ് കേസെടുത്തു. യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരിക്കുകയണ് കോടതിയിൽ ഹാജരാക്കിയ 22കാരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് 20 കുരുന്നുജീവനുകൾ; മരണസംഖ്യ 93, റിപ്പോർട്ട് ചെയ്തത് 180 കേസുകൾ