Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് 19; ഇന്ത്യയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു, പൊതുപരിപാടികൾ ഒഴിവാക്കാൻ നിർദേശം

കോവിഡ് 19; ഇന്ത്യയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു, പൊതുപരിപാടികൾ ഒഴിവാക്കാൻ നിർദേശം

ചിപ്പി പീലിപ്പോസ്

, വ്യാഴം, 5 മാര്‍ച്ച് 2020 (07:37 IST)
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ വർധനവ്. 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ തെലങ്കാനയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 23 ആളുകൾ ഡൽഹിയിലാണ് ഉള്ളത്. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും.
 
പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദില്ലി മുഖ്യമന്ത്രിയും ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് വിമാനത്താവളങ്ങളിൽ വെച്ച് തന്നെ പരിശോധന നടത്തുന്നുണ്ട്. 
 
ലോകത്താകമാനം ഭീതി പടർത്തി കൊവിഡ് 19 വൈറസ് വ്യാപിക്കുകയാണ്. അമേരിക്കയിലാകെ 149 പേർക്ക് രോഗം സ്ഥിരീച്ചു. 10 പേർ ഇതിനോടകം മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഇറ്റലിയിലും വൈറസ് ബാധ തുടരുകയാണ്. 107 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്.  ലോകത്താകമാനം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 3,200 കവിഞ്ഞു. 90,00ത്തിൽ അധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ്-19: ചൈനയിൽനിന്നും കണ്ടെയ്‌നറിൽ കയറിക്കൂടി പൂച്ച ചെന്നൈയിലെത്തി, തിരികെ അയക്കാൻ അധികൃതർ