Publish Date: Mon, 16 Sep 2024 (14:41 IST)
Updated Date: Mon, 16 Sep 2024 (14:25 IST)
കൊല്ലം : വീട്ടില്‍ ആതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോയി എന്ന ജോസഫ് ആണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തനിച്ചു താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് പ്രതി അകത്ത് കയറി. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.