കാമുകിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊന്നു; കാമുകന്‍ അറസ്‌റ്റില്‍
കാമുകിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊന്നു; കാമുകന്‍ അറസ്‌റ്റില്‍
കാമുകിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കാമുകന്‍ കഴുത്തറുത്ത് കൊന്നു. വ്യാഴാഴ്‌ച രാത്രി ഹൈദരാബാദിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകനായ സായ് പ്രസാദിനെ (23) പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി സായ് പ്രസാദ് ഏറെനാളായി അടുപ്പത്തിലായിരുന്നു. വ്യാഴാഴ്‌ച ഇരുവരും റിസോര്‍ട്ടില്‍ മുറിയെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
രാത്രി 11 മണിയോടെ സംശയം തോന്നിയ റിസോര്‍ട്ടിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയ്‌ക്കു ശേഷം യുവാവിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
കേസില്‍ അന്വേഷണം തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവ് ഹൈദരാബാദ് ഹൈക്കോടതിയിലെ ജഡ്ജിന്റെ ഡ്രൈവറാണ്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.