Webdunia - Bharat's app for daily news and videos

Install App

കള്ളപ്പണക്കേസില്‍ ഡി കെ ശിവകുമാര്‍ കുടുങ്ങുന്നു? കര്‍ണാടക കോണ്‍ഗ്രസിലെ സിംഹത്തിന്‍റെ അടുത്ത നീക്കമെന്ത്?

രാജന്‍ കൃഷ്ണന്‍
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (15:55 IST)
കള്ളപ്പണക്കേസില്‍ കര്‍ണാടക കോണ്‍ഗ്രസിലെ സിംഹം ഡി കെ ശിവകുമാര്‍ കുടുങ്ങുമോ? ഡി കെയെ കുരുക്കാന്‍ വല ശക്തമാക്കി എന്‍‌ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ എല്ലാ അടവുകളെയും തകര്‍ത്തെറിഞ്ഞ ഡി കെ ശിവകുമാറിന്  ഈ പുതിയ നീക്കത്തില്‍ നിന്ന് രക്ഷപ്പെടാനാവുമോ?
 
കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിനാണ് ഡി കെയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപയാണ് ശിവകുമാര്‍ ഹവാല ഇടപാടിലൂടെ കടത്തിയതെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍. ശിവകുമാറിനെതിരെ തെളിവുകള്‍ ലഭിച്ചതായും എന്‍‌ഫോഴ്സ്‌മെന്‍റ് അറിയിക്കുന്നു.
 
എന്നാല്‍ ഡി കെ ശിവകുമാറും കോണ്‍ഗ്രസും ഇത് രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടിലാണ്. കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിനെ മണിക്കൂറുകള്‍ക്കകം അധികാരത്തില്‍നിന്നിറക്കി അവിടെ കോണ്‍ഗ്രസ് കൊടി പാറിച്ചതിന് നേതൃത്വം നല്‍കിയത് ഡി കെ ആയിരുന്നു. അതിന് ശേഷം ഡി കെയെ വീഴ്ത്താന്‍ പല ശ്രമങ്ങളും ഉണ്ടായതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
 
‘ഞാന്‍ കളിക്കുന്നത് ചതുരംഗമാണ്’ എന്ന് എപ്പോഴും പറയാറുള്ള ഡി കെ ശിവകുമാര്‍ ഈ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. കാരണം, നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നുവരാവുന്ന ശക്തനായ ഒരു നേതാവാണ് ഡി കെ. ഇത്തരം പല വെല്ലുവിളികള്‍ നേരിട്ടുതന്നെയാണ് ഡി കെ വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ കള്ളപ്പണക്കേസിലും ഡി കെ പുതിയ തന്ത്രങ്ങള്‍ പയറ്റുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെ.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments