Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുവിനെ വാങ്ങാൻ പോയ മലയാളിക്ക് കര്‍ണാടകയില്‍ വെടിയേറ്റു; ആക്രമണം നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്

കാസർകോട് , ഞായര്‍, 5 ഓഗസ്റ്റ് 2018 (13:09 IST)
കർണാടകയിൽ പശുവിനെ വാങ്ങാൻ പോയ മലയാളിക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. കാസർകോട് പാണത്തൂർ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയി പ്രവേശിപ്പിച്ചു.

കേരള - കർണാടക അതിർത്തി പ്രദേശമായ സുള്യയിലാണ് സംഭവം. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിശാന്തിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. സംഭവശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്‌തു.

വെടിയേറ്റ നിശാന്തിനെ പിന്നീട് നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ദ ചികിത്സയ്ക്കായി നിശാന്തിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിശാന്തിന് നേര്‍ക്ക് വെടിയുതിര്‍ക്കാനുണ്ടായ കാരണം എന്താണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരോ ഗോ സംരക്ഷകര്‍ ആണോ എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നു പേര്‍ക്കൊപ്പം കഴിഞ്ഞ യുവതിക്കായി പുതിയ കാമുകന്മാര്‍ നടുറോഡില്‍ ഏറ്റുമുട്ടി; കൂട്ടയടിക്കൊടുവില്‍ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം പോയി