Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ എന്തിന് ബിജെപിയെ പിന്തുണയ്‌ക്കണം? അവസരം നൽകൂ ഇന്ധനവില പകുതിയായി കുറച്ച് കാണിച്ചുതരാം'; ബിജെപിക്കെതിരെ രാംദേവ്

'ഞാൻ എന്തിന് ബിജെപിയെ പിന്തുണയ്‌ക്കണം? അവസരം നൽകൂ ഇന്ധനവില പകുതിയായി കുറച്ച് കാണിച്ചുതരാം'; ബിജെപിക്കെതിരെ രാംദേവ്

'ഞാൻ എന്തിന് ബിജെപിയെ പിന്തുണയ്‌ക്കണം? അവസരം നൽകൂ ഇന്ധനവില പകുതിയായി കുറച്ച് കാണിച്ചുതരാം'; ബിജെപിക്കെതിരെ രാംദേവ്
ന്യൂഡൽഹി , ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (17:21 IST)
ബിജെപിക്കതിരെ നിലപാടുകൾ കടുപ്പിച്ച് യോഗാ ഗുരു ബാബാ രാംദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച രാംദേവ് ഇത്തവണ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയത് പാര്‍ട്ടിക്ക് ക്ഷീണമായി. ഇത്തവണ ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് രാംവേദവ് വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം തനിക്ക് അവസരം നൽകുകയാണെങ്കിൽ ഡീസലും പെട്രോളും ഇപ്പോഴുള്ളതിന്റെ പകുതി വിലക്ക് വിറ്റ് കാണിച്ചുതരാമെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
 
തന്റെ ആഗ്രഹം രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാനാണ്. എല്ലാ പാര്‍ട്ടികളുടെയും കൂടെ താന്‍ ഉണ്ടാകും. എനിക്ക് ഒരു പാര്‍ട്ടിയുമായോടെും രാഷ്ട്രീയ അഭിമുഖ്യമില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിന് എല്ലാവിധ അവകാശങ്ങളുമുണ്ട്. ബിജെപിക്കു വേണ്ടി വീണ്ടും പ്രചാരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന്, എന്തിനാണ് ഞാൻ അതു ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
 
കഴിഞ്ഞതവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാബാ രാംദേവ് ബിജെപിക്കായി പ്രചാരണം നടത്തിയതിന് ശേഷമായിരുന്നു ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി കാബിനറ്റ് റാങ്കോടെ 2015 ല്‍ ബിജെപി സര്‍ക്കാര്‍ രാംദേവിനെ നിയമിച്ചിച്ചത്. ബിജെപിയെയും പ്രധാനമന്ത്രിയേയും ശക്തമായി പിന്തുണച്ചുകൊണ്ടിരുന്ന രാംദേവിന്റെ മനം മാറ്റം പാർട്ടിക്ക് കടുത്ത ക്ഷീണം ഉണ്ടാക്കുമെന്നതിൽ സംശയമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിസ്‌ക്കരിക്കുന്നതിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു