Webdunia - Bharat's app for daily news and videos

Install App

ഉമ്മന്‍‌ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കും, ഇടുക്കിയില്‍ ഡീന്‍; പുതുപ്പള്ളിയില്‍ ഉമ്മന്‍‌ചാണ്ടിക്ക് പകരക്കാരനായി ചാണ്ടി ഉമ്മന്‍ !

ജോണ്‍ കെ ഏലിയാസ്
ചൊവ്വ, 12 മാര്‍ച്ച് 2019 (12:23 IST)
ഇടുക്കിയോ പത്തനംതിട്ടയോ? ഉമ്മന്‍‌ചാണ്ടി ഏത് തെരഞ്ഞെടുക്കുമെന്നുള്ളത് മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്ന ഒരു കാര്യം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍‌ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മണ്ഡലത്തിന്‍റെ കാര്യത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ അന്തിമ തീരുമാനമാകും.
 
ഉമ്മന്‍‌ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ കൂടുതല്‍ ശക്തി. ഉമ്മന്‍‌ചാണ്ടിക്കും പ്രിയം പത്തനംതിട്ടയോടാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശബരിമല വിഷയം കത്തിനില്‍ക്കുന്നതും ഉമ്മന്‍‌ചാണ്ടിയുടെ വ്യക്തിപ്രഭാവവും പത്തനംതിട്ട കോണ്‍ഗ്രസിന്‍റെ ഷുവര്‍ സീറ്റാക്കി മാറ്റുമെന്നാണ് നേതൃത്വത്തിന്‍റെയും അഭിപ്രായം.
 
ഉമ്മന്‍‌ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആന്‍റോ ആന്‍റണിക്ക് മാറിനില്‍ക്കേണ്ടിവരും. ഇപ്പോള്‍ തന്നെ പ്രചരണം ആരംഭിച്ചുകഴിഞ്ഞ ആന്‍റോ ആന്‍റണിക്ക് പക്ഷേ നേതൃത്വത്തിന്‍റെ തീരുമാനം എന്തായാലും അംഗീകരിച്ചേ പറ്റൂ. ഇടുക്കിയിലേക്ക് ആന്‍റോ ആന്‍റണിയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.
 
ഉമ്മന്‍‌ചാണ്ടിയുടെ നിയമസഭാമണ്ഡലമായ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മന് സീറ്റുനല്‍കാനും ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പും സമ്മതം അറിയിച്ചുകഴിഞ്ഞു. അങ്ങനെ ഉമ്മന്‍‌ചാണ്ടിയുടെ പിന്‍‌ഗാമിയായി പുതുപ്പള്ളിയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്ക് ജനവിധി തേടും.
 
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യത. ജോസഫ് വാഴക്കന്‍റെ പേരും പരിഗണിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments