Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമ്മൻ ചാണ്ടിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം സംസ്ഥാന രാഷ്ട്രിയത്തിൽനിന്നും ഉമ്മൻ ചാണ്ടിയെ അകറ്റി നിർത്താനുള്ള പുതിയ ഗ്രൂപ്പ് തന്ത്രം ?

ഉമ്മൻ ചാണ്ടിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം സംസ്ഥാന രാഷ്ട്രിയത്തിൽനിന്നും ഉമ്മൻ ചാണ്ടിയെ അകറ്റി നിർത്താനുള്ള പുതിയ ഗ്രൂപ്പ് തന്ത്രം ?
, ബുധന്‍, 23 ജനുവരി 2019 (12:09 IST)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ തോൽ‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഉമ്മൻ ചാണ്ടി സംസ്ഥാന ഭാരവാഹിത്വങ്ങളിൾ നിന്നീല്ലാം അകന്നുനിന്നത്. പ്രതിപക്ഷ നേതാവാകാൻ താനില്ലാ എന്നും ഉമ്മൻ ചാണ്ടി അന്ന് പരസ്യമായി പ്രഖ്യാപിച്ചു. പിന്നീടങ്ങോട് സംസ്ഥാന രഷ്ട്രീയത്തിൽ അത്ര സജീവമായി ഉമ്മൻ ചാണ്ടി ഇടപെട്ടിരുന്നുമില്ല.
 
കോൺഗ്രസ് ദേശിയ നേതൃത്വം ഉമ്മൻ ചാണ്ടി എ ഐ സി സിയുടെ ഭാരവാഹിത്വവും നൽകി. നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയാണ്. ദേശിയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദൌത്യമാണ് താൻ ഏറ്റെടുത്തിരിക്കുന്നത് എന്ന് ചുമയല ഏറ്റെടുത്ത ശേഷം ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്.
 
എന്നാൽ സംസ്ഥാന രഷ്ട്രീയത്തിലേക്ക് തന്നെ ഉമ്മൻ ചാണ്ടി ശക്തമായി തിരികെയെത്തും എന്ന് തന്നെ രാഷ്ട്രീയ നിരിക്ഷകർ വിലയിരുത്തിയിരുന്നു. ഇത് നന്നായി അറിയാവുന്നത് കോൺഗ്രസ് നേതാക്കൾക്ക് തന്നെയാണ്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ് സംസ്ഥാന നേതൃത്വം 
 
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടത്. ഉമ്മൻ ചാണ്ടി കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ എവിടെ നിന്നാലും വിജയിക്കുമെന്നും ദേശിയ രാഷ്ട്രീയത്തി ഉമ്മൻ ചാണ്ടിക്ക് വലിയ സാധ്യതകൾ ഉണ്ട് എന്നുമാണ് ആവശ്യം ഉന്നയിച്ചുകൊണ്ട് മുല്ലപ്പള്ളി വ്യക്തമാക്കിയത്.
 
ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കെ മുരളീധരനും രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിന്റെ ഒന്നടങ്കം ആഗ്രഹമാണ് ഇത് എന്നും മുരളീധരൻ പറഞ്ഞു. ഇരു നേതാക്കളുടെ വക്കുകളിൽനിന്നും ഒരു കാര്യം വ്യക്തമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽനിന്നും ഉമ്മൻ ചാണ്ടിയെ അകറ്റി നിർത്തണം. ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിക്ക് വലിയ സാധ്യകൾ ഉണ്ട് എന്ന മുല്ലപ്പള്ളിയുടെ വാക്കുകളിൽനിന്നും അത് വ്യക്തമാണ്.
 
സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനെതിരെയുള്ള സമര പരിപാടികൾ ശക്തമാക്കുന്നതിനിടെയാണ് നേതാക്കൾ ഇത്തരത്തിൽ ഒരു പരസ്യ പ്രസ്ഥാവനയുമായി രംഗത്തെത്തിയിരിക്കുന്നത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിച്ച് വിജയിച്ചാൽ പിന്നീട്  ദേശീയ രാഷ്ട്രീയത്തിലേക്ക് ഉമ്മൻ ചാണ്ടി പൂർണമായും സജീവമാക്കേണ്ടി വരും. 
 
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രൂപപ്പെട്ട സാഹചര്യത്തെ അനുകൂലമാക്കി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലക്ക് മത്സരം തീർക്കാൻ സാധ്യതയുള്ള ഒരേയൊരാൾ ഉമ്മൻ ചാണ്ടിയാണ് ഇത് ഒഴിവാക്കാനുള്ള ഗ്രൂപ്പ് നീക്കമായാണ് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള നീക്കം. എന്നാൽ ഉമ്മൻ ചാണ്ടി ഇതിനു തയ്യാറാകുമോ എന്നതാണ്  ഇനി കാണേണ്ടത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്ര നീക്കവുമായി സര്‍ക്കാര്‍; കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍