ഭാര്യക്ക് നുണക്കുഴികളുണ്ടോ ? അറിയൂ ഇക്കാര്യങ്ങൾ !

ചൊവ്വ, 22 ജനുവരി 2019 (20:35 IST)
നുണക്കുഴിയും വിവാഹ ജീവിതവുമായി ബന്ധമുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ ഒരുപക്ഷേ ചിരിച്ചു തള്ളിയേക്കാം. പറയുന്നത് പക്ഷെ കളിയല്ല. നുണക്കുഴിയും വിവാഹ ബന്ധവും തമ്മിൽ വളരെ വലിയ ബന്ധമുണ്ട്. വിഷ്ണു പുരാണത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പരാമർശമുള്ളത്. നുണക്കുഴിയുള്ള പെൺകുട്ടികളുടെ വിവാഹ ജീവിതം സംതൃപ്തവും അനുഗ്രഹീതവുമായിരിക്കും എന്നാണ് വിഷ്ണു പുരാണത്തിൽ പറയുന്നത്.
 
നുണക്കുഴിയുള്ളവർ സന്തുഷ്ടമായി കുടുംബജീവിതം നയിക്കാൻ കഴിവുള്ളവരാണ്. കുടുംബപരമായി ഇവർ വളരെ ഉന്നതി പ്രാപിക്കും. ഇവർക്ക് പങ്കാളിയുമായി പരസ്പര സ്നേഹവും ബഹുമനവും നിലനിർത്താനാകും. ഇതിനായി നിരന്തരം പർശ്രമിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും നുണക്കുഴിയുള്ളവർ. ഇവരുടെ അഴകിൽ നുണക്കുഴി വലിയ പ്രതിഫലനമുണ്ടാക്കും. നുണക്കുഴി ഇവരുടെ പ്രായത്തെയും കുറച്ചുകാട്ടും.
 
എന്നാൽ ഇത്തരക്കാരിൽ ജനിതകപരമായ പല പ്രശ്നങ്ങൾക്കും സാധ്യത ഉണ്ട്. വളർച്ചാ പരമായ ചില പ്രശ്നങ്ങളും ബാധിച്ചേക്കാം എന്നും പറയപ്പെടുന്നു. പാരമ്പര്യമായാണ് കൂടുതലായും നുണക്കുഴി ലഭിക്കാറുള്ളത്. എന്നാൽ അല്ലാതെയും കണ്ടുവരാറുണ്ട്. പാരമ്പര്യമല്ലാതെ ലഭിക്കുന്ന നുണക്കുഴികൾ കൂടുതലും ഒരു കവിളിൽ മാത്രമേ കാണാറുള്ളു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചതയം നക്ഷത്രക്കാർ അറിയണം ഇക്കാര്യങ്ങൾ !