Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ മോസ്റ്റ് ട്രസ്റ്റഡ് വാഹന നിർമ്മാതാക്കൾ ജീപ്പ്, രണ്ടാം സ്ഥാനത്ത് മാരുതി സുസൂക്കി !

ഇന്ത്യയിലെ മോസ്റ്റ് ട്രസ്റ്റഡ് വാഹന നിർമ്മാതാക്കൾ ജീപ്പ്, രണ്ടാം സ്ഥാനത്ത് മാരുതി സുസൂക്കി !
, ബുധന്‍, 5 ജൂണ്‍ 2019 (13:07 IST)
ഇന്ത്യയിലെ മോസ്റ്റ് ട്രസ്റ്റഡ് വാഹന ബ്രാൻഡായി ജീപ്പ് തിരഞ്ഞെടുക്കപ്പെട്ടു, ഈ വർഷത്തെ ടി ആർ എ ബ്രൻഡ് ട്രസ്റ്റ് റിപ്പോർട്ടിലാണ് ജീപ്പ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത്ത് രാജ്യത്തെ ഏറ്റവും വലിയ വഹന നിർമ്മാതക്കളായ മാരുതി സുസൂക്കിയാണ്.   
 
ജീപ്പ് കോംപാസ്, ജീപ്പ് റാങ്ക്ലർ, ജീപ്പ് ഗ്രൻഡ് ഷെറോക്കി എന്നീ വാഹനങ്ങളാണ് ഫിയറ്റ് ക്രിസ്‌ലർ ഓട്ടോ മൊബൈൽസ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. കോംപാസാണ് ജീപ്പ് വാഹനം നിരയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനം. ജീപ്പ് ആദ്യം ഇന്ത്യൻ വിപണിയിലെത്തിച്ചതും കോംപാസിനെ തന്നെയായിരുന്നു. രണ്ട് എഞ്ചിൻ പതിപ്പുകളിൽ അഞ്ച് വേരിയന്റുകളിലാണ് ജീപ്പ് കോംപാസ് ഇന്ത്യൻ വിപണിയിലുള്ളത്. 
 
163 ബി എച്ച് പി കരുത്തും 250 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 1.4 ലിറ്റർ മൾട്ടി‌ടെയർ പെട്രോൾ എഞ്ചിനിലും, 173 ബി എച്ച് പി കരുത്തും 350 എൻ എം ടോർക്കും പരാമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനിലുമാണ് വാഹനം ഇന്ത്യൻ വിപണിയിൽ ഉള്ളത്. പെട്രോൽ എഞ്ചിൻ പതിപ്പിൽ 6 സ്പീഡ് മാനുവൽ ഗിയർ ബോക്സും, ഓപ്ഷണലായി 7  സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസിമിഷനും ലഭ്യമാണ്. ഡിസൽ പതിപ്പിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ലഭിക്കുക.
 
സ്പോർട്ട്‌സ്, സ്പോർട്ട്‌സ് പ്ലസ്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നിങ്ങനെയാണ് വാഹനത്തിന്റെ വേരിയന്റുകൾ. ഇനി മാരുതി സുസൂക്കിയിലേക്ക് വരികയാണെങ്കിൽ, ആൽട്ടോ, വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, ബലേനോ സിയസ് എന്നീ ജനപ്രിയ മോഡലുകളാണ് മാരുതി സുസൂക്കിയെ മോസ്റ്റ് ട്രസ്റ്റഡ് കാർ ബ്രാൻഡുകളിൽ രണ്ടാംസ്ഥാനത്തെത്തിച്ചിരിക്കുന്നത്. ജൂണിൽ മരുതി സുസൂക്കി ബലേനോയുടെ വിൽപ്പന 6 ലക്ഷം കടന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കിൽ ഉരസിയശേഷം നിർത്താതെ പോയി; പിന്തുടർന്ന നാട്ടുകാരുടെ ബൈക്കിനെയും തട്ടിയിട്ടു: കൊല്ലത്ത് കല്ലട ബസിന് നേരേ കല്ലേറ്‌