Select Your Language

Notifications

webdunia
webdunia
webdunia
webdunia

17കാരിയെ സ്രാവിൽനിന്നും രക്ഷിക്കാൻ കടലിലേക്കെടുത്തുചാടി അച്ഛൻ, മകളെ രക്ഷപ്പെടുത്തിയത് സ്രാവിനെ സാഹസികമായി എതിരിട്ട് !

17കാരിയെ സ്രാവിൽനിന്നും രക്ഷിക്കാൻ കടലിലേക്കെടുത്തുചാടി അച്ഛൻ, മകളെ രക്ഷപ്പെടുത്തിയത് സ്രാവിനെ സാഹസികമായി എതിരിട്ട് !
, ബുധന്‍, 5 ജൂണ്‍ 2019 (13:59 IST)
അറ്റ്ലാന്റിക് ബീച്ചിലാണ് ഭായപ്പെടുത്തുന്ന സംഭവം ഉണ്ടായത്. പേഗി വിന്റെർ എന്ന 17കാരിയെ ബീച്ചിൽ വച്ച് സ്രാവ് ആക്രമിക്കുകയായിരുന്നു. ആരും തരിച്ച് നിന്നുപോകുന്ന ഈ അവസരത്തിൽ പെൺകുട്ടിയുടെ പിതാവ് കടലിലേക്ക് എടുത്തു ചാടി സ്രാവിനെ സാഹസികമായി എതിരിട്ടാണ് മകളുടെ ജീവൻ രക്ഷിച്ചത്.  
 
സംഭവം നേരിൽ കണ്ട ലേസി വോർട്ടൺ പറയുന്നത് ഇങ്ങൻ 'പെൺകുട്ടി ആർത്ത് വിളിച്ചു കരയുന്നതാണ് ആദ്യം കണ്ടത്. ഇതോടെ ബീച്ചിൽ അകെ ഭീകര അന്തരീക്ഷമായി ഔദ്യോഗസ്ഥർ പല ഭാഗങ്ങളിൽനിന്നും ഓടിയെത്തി. ഗാർഡ്സ് വിസിൽ മുഴക്കിക്കൊണ്ടിരുന്നു. കണ്ടുനിന്ന ഓരോരുത്തരും അലറി വിളിച്ചാണ് കരയിലേക്ക് ഓടിക്കയറിയത്. സ്രാവിനോട് മല്ലിട്ട് പിതാവ് മകളുടെ ജീവൻ രക്ഷിച്ചത് ശ്വാസം അടക്കിപ്പിടിച്ചാണ് ബീച്ചിലുള്ളവർ കണ്ടത്'.   
 
സ്രാവിന്റെ ആക്രമണത്തെ തുടർന്ന് 17കാരിയുടെ ഇടത്തേ കാല് മുറിച്ചു മാറ്റേണ്ടി വരും. നിരവധി സർജറികൾക്ക് ശേഷം മാത്രമേ പെൺകുട്ടിക്ക് പൂർണ ആരോഗ്യം വീൺണ്ടെടുക്കാനാവു. 'സ്വാഭവിക ജീവിതത്തിലേക്ക് തിരികെ വരാൻ എനിക്ക് കുറേ സമയം എടുക്കും എന്നറിയാം, പക്ഷേ ഞാൻ കാര്യങ്ങളെ പോസിറ്റീവ് ആയി കാണുന്നു എന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പേഗി വിന്റെർ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം തകര്‍ന്നതോടെ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പിതാവിന് അയച്ചുകൊടുത്തു; കൊല്ലത്ത് യുവാവ് അറസ്‌റ്റില്‍