Publish Date: Thu, 21 Mar 2019 (12:56 IST)
Updated Date: Thu, 21 Mar 2019 (13:02 IST)
തന്നേക്കാൾ ഭർത്താവ് സ്നേഹിക്കുന്നത് കുഞ്ഞിനെയാണെന്ന തോന്നൽ 21കാരിയായ അമ്മയെ ക്രൂരയാക്കി മാറ്റി. ഭർത്താവ് കുഞ്ഞിനെ അമിതമായി ലാളിക്കുന്നത് സഹിക്കാൻ കഴിയാതെ യുവതി പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉക്രയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണിലാണ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
അടുത്തിടെയാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതോടെ ഭർത്താവ് കൂടൂതൽ സ്നേഹിക്കുന്നത് കുഞ്ഞിനെയാണ് എന്നതിൽ യുവതി അസ്വസ്ഥയായിരുന്നു. ഭർത്താവിന്റെ അമ്മയും കുഞ്ഞിനെ ലാളിക്കുന്നത് 21കാരിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. 26കാരനായ ഭർത്താവ് വീട്ടിലെ മാലിന്യങ്ങൾ കളയുന്നതിനായി പുറത്തുപോയ തക്കം നോക്കി 21കാരി പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിൽ തിരികെ എത്തിയപ്പോൾ ഭാര്യയുടെ കയ്യിൽ രക്തക്കറ കണ്ടപ്പോൾ എന്തുപറ്റി എന്ന് ഭർത്താവ് ആരാഞ്ഞെങ്കിലും യുവതി മറുപടി ഒന്നും പറഞ്ഞില്ല. വീടുനുള്ളിലേക്ക് കയറിയപ്പോഴാണ് തന്റെ മകൾ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. യുവാവ് ഉടൻ തന്നെ എമർജൻസി നമ്പറിൽ വിളിച്ച് പൊലീസിനെ വിവരമറിയിച്ചു.
മകൻ പുറത്തേക്ക് പോയപ്പോൾ അടുക്കളയിൽനിന്നു കത്തിയുമായി എത്തി മരുമകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവാവിന്റെ അമ്മ പൊലീസിനെ അറിയിച്ചു. തനും മകനും കുഞ്ഞിനെ ലാളിക്കുന്നതിൽ മരുമകൾ അസ്വസ്ഥയായിരുനു എന്നും ഇവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം എന്തിനാണ് കരയുന്നത് എന്ന് യുവതി ഭർത്താവിനോട് ചോദിച്ചു എന്ന് എമർജെൻസി സർവീസുകാർ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊല്ലാൻ ഉപയോഗിച്ച കത്തി അടുക്കളയിലെ സിങ്കിലിനിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവിച്ചതെന്താണ് എന്ന് ഓർമയില്ലാ എന്നാണ് യുവതി പൊലീസിനോട് പറാഞ്ഞിരിക്കുന്നത്. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് റിപ്പോർട്ടുകൾ.