Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് സഞ്ജീവ് ഭട്ട്?

അറസ്റ്റിലായ സഞ്ജീവ് ഭട്ടിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുകയിരുന്നു ഭാര്യ ശ്വേത ഭട്ട്.

എന്തുകൊണ്ട് സഞ്ജീവ് ഭട്ട്?
, വ്യാഴം, 20 ജൂണ്‍ 2019 (15:55 IST)
നരേന്ദ്ര മോദിയുടെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെയും കടുത്ത വിമര്‍ശകനായിരുന്ന ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്. മുപ്പത് വര്‍ഷം മുമ്പ് നടന്ന ഒരു കസ്റ്റഡി മരണ കേസിലാണ് മുന്‍ ഗുജറാത്ത് കാഡര്‍  ഐപിഎസ് ഉദ്യോഗസ്ഥനെ ശിക്ഷിച്ചുകൊണ്ട് ജാംനഗര്‍ കോടതി വിധിപുറപ്പെടുവിച്ചത്. കേസില്‍ രാഷ്ട്രീയപകപോക്കലുണ്ട് എന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.
 
കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ ജാമ്യം കിട്ടിയിരുന്നില്ല.1990 നവംബറില്‍ നടന്ന കസ്റ്റഡി മരണമാണ് സഞ്ജീവ് ഭട്ടിനെ കുടുക്കിയത്. സംഭവം നടക്കുമ്പോള്‍ ജാംനഗര്‍ പൊലീസ് അസിസ്റ്റന്റ് സുപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ട്. ഭാരത് ബന്ദിനോട് അനുബന്ധിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രഭുദാസ് മാധവ്ജി വൈഷ്ണണി എന്നയാള്‍ അടക്കം 133 പേരെ ജാംനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയില്‍ നടന്ന ദേഹോപദ്രവത്തെ തുടന്ന് പ്രഭുദാസ് മരിച്ചു എന്നാണ് കേസ്. ഒമ്പത് ദിവസമാണ് പ്രഭുദാസ് കസ്റ്റഡിയില്‍ കഴിഞ്ഞത്. പത്താം ദിവസം കിഡ്നി തകരാര്‍ മൂലമാണ് ഇയാള്‍ മരിക്കുന്നത് എന്ന് മെഡിക്കല്‍ രേഖകളില്‍ പറയുന്നു.
 
മരണത്തെ തുടര്‍ന്ന് സഞ്ജീവ് ഭട്ടിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 1995ല്‍ മജിസ്ട്രേറ്റ് തലത്തില്‍ ഈ കേസ് എടുത്തിരുന്നു. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേയെ തുടര്‍ന്ന് 2011 വരെ കേസില്‍ വിചാരണ നടന്നില്ല.ശിക്ഷിച്ച ഈ കേസിന് പുറമെ സഞ്ജീവ് ഭട്ടിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത് മറ്റൊരു കേസിന്റെ പേരിലാണ്.  1996 ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ദ ഡിസിപിയായിരുന്ന കാലത്ത് സുമേര്‍ സിങ് രാജ്പുരോഹിത് എന്ന വക്കീലിനെ കള്ളക്കേസില്‍ കുടുക്കി എന്നതാണ് പരാതി. രാജസ്ഥാന്‍കാരനായ രാജ്പുരോഹിതിനെ ലഹരി മരുന്ന് കേസിലാണ് അറസ്റ്റ് ചെയ്തത്.  
 
2002 ലെ ഗുജറാത്ത് വംശഹത്യകാലത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിക്ക് പങ്കുണ്ട് എന്ന് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയ ആളാണ് സഞ്ജീവ് ഭട്ട്. 2002 ഫെബ്രുവരി 27 ന് ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ നടന്ന ശേഷം, ഔദ്യോഗിക വസതിയില്‍  നടന്ന യോഗത്തില്‍ നടപടിയെടുക്കരുത് എന്ന് പൊലീസിനോട് മുഖ്യമന്ത്രിയായിരുന്ന മോദി നിര്‍ദേശിച്ചതായാണ് സഞ്ജീവ് ഭട്ട് പറഞ്ഞത്.പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുകയും നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. അപ്പോഴേക്കും സഞ്ജീവ് ഭട്ട് അധികാര വര്‍ഗ്ഗത്തിന്റെ  കണ്ണിലെ കരടായി മാറിയിരുന്നു. 2015ലാണ് സഞ്ജീവ് ഭട്ടിനെ സര്‍വീസ് നിന്നും പിരിച്ചു വിടുന്നത്. ജോലിയിലെ നിന്നും അനുവാദമില്ലാതെ അവധി എടുത്തു എന്ന് കാരണം പറഞ്ഞായിരുന്നു നടപടി. ഗുജറാത്ത് വംശഹത്യ അന്വേഷിക്കുന്ന നാനാവതി കമ്മീഷന് മുന്‍പാകെ മൊഴി കൊടുക്കാന്‍ പോയതായിരുന്നു സഞ്ജീവ് ഭട്ട്.
 
ഇതില്‍ തകരതാതിരുന്ന സഞ്ജീവ് ഭട്ട് പിന്നീട് സോഷ്യല്‍ മീഡിയില്‍ സജീവമായി. കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യവും ശക്തമായ നിലപാടുകളും സഞ്ജീവ് ഭട്ടിന്റെ  പോസ്റ്റുകളില്‍ നിറഞ്ഞു നിന്നു.  ഗുജറാത്ത് വംശഹത്യയെ പറ്റിയുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം വൈ ക്യാറ്റഗറി സുരക്ഷാ ഏര്‍പ്പെടുത്തി. ആദ്യം  സുരക്ഷക്കായി പൊലീസുകാരെ നിര്‍ത്തിയെങ്കിലും പതുക്കെ അത് പിന്‍വലിച്ചു.
 
അറസ്റ്റിലായ സഞ്ജീവ് ഭട്ടിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുകയിരുന്നു ഭാര്യ ശ്വേത ഭട്ട്. സോഷ്യല്‍ മീഡിയയിലൂടെ ഭട്ടിന്റെ കഥ ലോകത്തോട് പറഞ്ഞതും ശ്വേതയായിരുന്നു. 2012 ല്‍ മോദിക്ക് എതിരെ മണിനഗറില്‍ നിന്ന് ശ്വേത മത്സരിച്ചിരുന്നു. ജനുവരി ഏഴിന് ശ്വേതയും മകനും വണ്ടിയില്‍ ഡബര്‍ ട്രക്ക് ഇടിക്കുകയുണ്ടായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ മയക്കിക്കിടത്തിയ ശേഷം തലവെട്ടിയെടുത്തു, മൃതദേഹം കണ്ടെത്തിയത് ക്ഷേത്രത്തിന് സമീപം