Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: രാഷ്ട്രീയ നഷ്ടം ആർക്ക് ?

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: രാഷ്ട്രീയ നഷ്ടം ആർക്ക് ?
, ബുധന്‍, 19 ജൂണ്‍ 2019 (16:36 IST)
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. നേരത്തെ തന്നെ ഒന്നാം മോദി സർക്കാർ സർക്കാർ ഈ ആശയം മുന്നോട്ടുവച്ചിരുന്നു. സംസ്ഥാന ദേശീയ അധികാര കേന്ദ്രങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുക. നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിലൂടെ രാജ്യത്തിന് നിരവധി നേട്ടങ്ങൾ ഉണ്ട് എന്നത് വാസ്തവമാണ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുക എന്നത് തന്നെ വലിയ സാമ്പത്തിക ചിലവ് വരും ഇത് വലിയ രീതിയിൽ കുറക്കാൻ ഒറ്റ തവണ ഇലക്ഷൻ നടത്തുന്നതിലൂടെ സാധിക്കും.
 
രാഷ്ട്രീയപാർട്ടികളും സാമ്പത്തിക പരമായ കാര്യങ്ങൽ വച്ചുനോക്കുമ്പോൾ ഗുണകരം തന്നെയാണ് പ്രചരണത്തിന് ചല്ലവഴിക്കുന്ന പണത്തിൽ വലിയ കുറവ് വരുത്താനാകും. ഇവിടെ ൻഷ്ടം തികച്ചു രാഷ്ട്രീയമാണ് എന്ന് പറയാം. തിരഞ്ഞെടുപ്പ് കലഘട്ടം വളറെ പ്രധാനമാണ് ആ സമയ‌ത്ത്‌ നടക്കുന്ന സംഭവ വികാസങ്ങൽ രാഷ്ട്രീയ നേതാക്കളിൽനിന്നുണ്ടാകുന്ന പ്രസ്ഥാവനകൾ ഉൾപ്പടെ ഓരോ ചെറിയ കാര്യങ്ങൽ പോലും വോട്ടറെ സ്വാധീനിക്കും. 
 
തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപുണ്ടാകുന്ന രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങൾ തിരഞ്ഞെടുപ്പില് വലിയ ഘടകമായി മാറും. കേരളത്തിലെ ശബരിമല വിഷയം തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരനം. ഇത്തരത്തിൽ സാഹചര്യങ്ങൾ തിരഞ്ഞെടുപ്പിനെ വലിയ രിതിയിൽ സ്വാധീനിക്കും. നിലവിൽ രണ്ട് സമയങ്ങളാണ് ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാറുള്ളത് അതിനാൽ അതിനൽ വ്യത്യസ്ത തരംഗങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉണ്ടാവുക.
 
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭ തിരഞ്ഞടുപ്പും ഒരുമിച്ച് നടത്തുക വഴി ദേശീയമായ ഒരു ട്രെൻഡ് തിരഞ്ഞെടുപ്പിന് കൈവരും. അതായത് സാഹചര്യങ്ങൾ അനുകൂലമായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പുകളിലും, ദേശീയ തിരഞ്ഞെടുപ്പിലും ഒരുമിച്ച് നേട്ടം കൈവരിക്കാനുള്ള സാധ്യതകൾ വർധിക്കും എന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ രാഷ്ട്രീയ നേട്ടവും നഷ്ടവും.
 
ഇത് തിരഞ്ഞെടുപ്പ് വിജയം എന്ന ഭാഗ്യ പരീക്ഷനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് കൂടുതൽ കഠിനമാക്കും. നിലവിലെ രാജ്യത്തെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ബിജെപി വിരുദ്ധ രാഷ്ർട്രീയ പാർട്ടികൾക്ക് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതി കടുത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. തങ്ങൾക്ക് പുർണമായും ആധിപത്യം സാധിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴി എന്ന നിലയിലാണ് ബിജെപിയും എൻഡിഎയും ഒരേ സമയം നിയമസഭ ലോക്സഭാ നടത്താൻ തയ്യാറെടുക്കുന്നതിന് പിന്നിൽ  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈന്‍ ഷോപ്പില്‍ കൊടുക്കുന്ന കറിയുണ്ടല്ലോ, അത് എലിക്കറിയാണ് സൂര്‍ത്തുക്കളേ !