Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വരാജ് അല്ല, പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ കെ കെ രാഗേഷ്

സ്വരാജ് അല്ല, പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ കെ കെ രാഗേഷ്

ജോൺ കെ ഏലിയാസ്

, തിങ്കള്‍, 10 മെയ് 2021 (19:22 IST)
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദത്തിലേക്ക് എം സ്വരാജ് പരിഗണിക്കപ്പെടുമെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മുൻ രാജ്യസഭാ എംപി കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകുമെന്നാണ് സൂചന. 
 
രാഗേഷിന് രാജ്യസഭയിൽ രണ്ടാമതൊരു അവസരം നൽകാതെ തിരികെ വിളിച്ചത് ഇത് മുൻകൂട്ടിക്കണ്ടാണെന്നാണ് വിവരം. പിണറായി വിജയന് കണ്ണൂർ രാഷ്ട്രീയത്തിൽ ഏറ്റവും വാത്സല്യമുള്ള യുവനേതാവാണ് കെ കെ രാഗേഷ്. മുഖ്യമന്ത്രിയുടെ രീതികളും ചിട്ടകളും കൃത്യമായി അറിയാമെന്നുള്ളതും എം പി എന്ന നിലയിൽ മികച്ച ഭരണകർത്താവെന്ന പേരെടുത്തതും രാഗേഷിന് ഗുണമാണ്.
 
മാത്രമല്ല, ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പടെ പല ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും കാര്യങ്ങൾ അതിവേഗം പഠിച്ചെടുത്ത് ഫലപ്രദമായി പ്രയോഗത്തിൽ വരുത്താനുള്ള പ്രാവീണ്യവും രാഗേഷിനെ പിണറായിക്ക് പ്രിയങ്കരനാക്കുന്നു.
 
രാജ്യസഭാ എം പി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് രാഗേഷ് ഡൽഹിയിൽ കാഴ്‌ചവച്ചത്. കർഷകസമരം ഉൾപ്പടെ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. രാഗേഷിന് രാജ്യസഭയിൽ വീണ്ടും ഒരവസരം നൽകണമെന്ന് സി പി എം കേന്ദ്രനേതൃത്വം പോലും ആവശ്യപ്പെട്ടിട്ടും അത് നടപ്പായില്ല. അതിന് പിന്നിൽ പിണറായിക്ക് ഇങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
 
സി പി എം സംസ്ഥാന സമിതിയംഗവും കർഷകസംഘം ദേശീയനേതാവുമാണ് നിലവിൽ കെ കെ രാഗേഷ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് എമര്‍ജന്‍സി ലോക്ക്ഡൗണ്‍, ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തം; വിശദീകരിച്ച് മുഖ്യമന്ത്രി