ജനുവരി 30 രക്തസാക്ഷി ദിനമാണ്. രാഷ്ട്രപിതാവ് മഹാത്‌മാഗാന്ധി 1948 ൽ ഒരു മതഭ്രാന്തനാല്‍ കൊല്ലപ്പെട്ട ദിവസം. ഏറ്റവും വലിയ വിദ്യാഭ്യാസം എന്തെന്നാല്‍ അത് ഗാന്ധിജിയെ അറിയുക എന്നതാണെന്ന് ഒരു പറച്ചിലുണ്ട്. ഗാന്ധിജിയെപ്പറ്റി ലഭിക്കാവുന്നത്രയും പുസ്തകങ്ങള്‍ നമ്മള്‍ വായിച്ചുകഴിഞ്ഞു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററികളും സിനിമകളും എത്രയോ നമ്മള്‍ കണ്ടുകഴിഞ്ഞു. ഇതാ, ഗാന്ധിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍.
1. മഹാത്‌മാഗാന്ധിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അഞ്ചുതവണ തവണ നാമനിർദേശം ചെയ്തുവെങ്കിലും അദ്ദേഹത്തിന് ഒരിക്കലും നൊബേല്‍ ലഭിച്ചില്ല.
2. ഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങില്‍, അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയവര്‍ ആയിരക്കണക്കിന് ആളുകളായിരുന്നു. എട്ടുകിലോമീറ്ററോളം നീളത്തില്‍ ആളുകള്‍ നിരന്നുനിന്ന് അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകണ്ടു.
3. ഇന്ത്യക്ക് പുറത്ത് 48 റോഡുകൾക്ക് മഹാത്മാഗാന്ധിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ 53 പ്രധാന റോഡുകൾക്ക് (ചെറിയവ ഒഴികെ) ഗാന്ധിജിയുടെ പേരുനല്‍കിയിട്ടുണ്ട്.
4. മഹാത്മാഗാന്ധിയുടെ അദ്ധ്യാപകരിലൊരാൾ ഒരു ഐറിഷുകാരനായിരുന്നു. അതിനാൽ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഗാന്ധിജിക്ക് ഐറിഷ് ഉച്ചാരണമുണ്ടായിരുന്നു.
5. മഹാത്‌മാഗാന്ധി കത്തുകളിലൂടെ ആശയവിനിമയം നടത്തിയവരില്‍ ടോൾസ്റ്റോയ്, ഐൻസ്റ്റൈൻ, ഹിറ്റ്‌ലർ, ചാർലി ചാപ്ലിൻ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
6. ബോയർ യുദ്ധത്തിൽ മഹാത്മാഗാന്ധിയും സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.