Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറക്കുമതി തീരുവ പ്രധാനവിഷയമാകും, ട്രംപിനെ കാണാൻ മോദി അമേരിക്കയിൽ: ഇലോൺ മസ്കുമായും കൂടിക്കാഴ്ച?

Modi USA

അഭിറാം മനോഹർ

, വ്യാഴം, 13 ഫെബ്രുവരി 2025 (13:47 IST)
Modi USA
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ങ്ടണ്‍ ഡിസിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മ്‌ളമായ സ്വീകരണം. സ്വീകരണത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ചു. ട്രംപ് രണ്ടാമതും ഭരണത്തിലെത്തിയതിന് ശേഷം മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
 
ഒട്ടേറെ രാജ്യങ്ങള്‍ക്ക് മുകളില്‍ യുഎസ് വ്യാപാര തീരുവകള്‍ ചുമത്തിയിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് സുപ്രധാനമായ കൂടിക്കാഴ്ച. ചൈന പ്രധാന എതിരാളിയായതിനാല്‍ ഇന്ത്യയ്ക്കുള്ള തന്ത്രപരമായ പ്രാധാന്യവും ട്രംപുമായുള്ള അടുപ്പവുമാണ് നരേന്ദ്രമോദി- ട്രംപ് കൂടിക്കാഴ്ചയെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നത്.
 
 ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈറ്റ് ഹൗസിലെത്തുന്ന നാലാമത്തെ ലോകനേതാവാണ് മോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരും ഇഷിബ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല എന്നിവരാണ് നേരത്തെ സന്ദര്‍ശനം നടത്തിയത്. അമേരിക്കയിലെത്തിയ മോദി വ്യവസായി ഇലോണ്‍ മസ്‌കുമായും ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു സര്‍ക്കാര്‍