Select Your Language

Notifications

webdunia
webdunia
webdunia
webdunia

Delhi Election Result 2025 Live Updates: ഡല്‍ഹിയില്‍ താമര വിരിഞ്ഞു, കെജ്രിവാളിനു കാലിടറി

ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് ത്രികോണ പോരിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്

Delhi Election Result 2025 Delhi Assembly Election Result 2025  Delhi Result in Malayalam  Delhi Election Result 2025 Live Updates Delhi Election Result Aravind Kejriwal  Delhi Election Result Narendra Modi  Delhi Election Result Rahul Gandhi  Delhi

രേണുക വേണു

, ശനി, 8 ഫെബ്രുവരി 2025 (07:20 IST)
Delhi Assembly Election Result 2025

Delhi Election Result 2025 Live Updates: ഡല്‍ഹിയില്‍ 27 വര്‍ഷത്തിനു ശേഷം ബിജെപി അധികാരത്തിലേക്ക്. 70 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. ആം ആദ്മിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കും തോല്‍വി. 

5.00 AM: ബിജെപി 41 സീറ്റുകളില്‍ വിജയിച്ചു. ആം ആദ്മി 21 സീറ്റുകളില്‍. ഏഴ് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഒരിടത്ത് ആം ആദ്മിയും. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 48 സീറ്റുകളില്‍ ബിജെപി, 22 സീറ്റുകളില്‍ ആം ആദ്മി എന്ന നിലയിലാകും അന്തിമ ഫലം.

2.30 PM: ഇതുവരെയുള്ള കണക്കുകള്‍ 
 
ബിജെപി - 17 സീറ്റില്‍ ജയിച്ചു, 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു 
 
ആം ആദ്മി - 11 സീറ്റില്‍ ജയിച്ചു, ഒന്‍പത് ഇടങ്ങളില്‍ ലീഡ് 
 
2.00 PM: ആശ്വാസ ജയം 
 
അതിഷി വിജയിച്ചു. കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് 3,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഷിയുടെ ജയം.
 
12.30: ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 48 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ആം ആദ്മി 22 സീറ്റുകളില്‍ മാത്രം. 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല. 

12.00 AM: കെജ്രിവാള്‍ തോറ്റു

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഇരട്ട പ്രഹരമായി അരവിന്ദ് കെജ്രിവാളിന്റെ തോല്‍വി. 2013 മുതല്‍ കൈവശം വയ്ക്കുന്ന ന്യൂഡല്‍ഹി സീറ്റില്‍ 3,000 ത്തില്‍ അധികം വോട്ടുകള്‍ക്കാണ് കെജ്രിവാളിന്റെ തോല്‍വി. അന്തിമഫലം വരുമ്പോള്‍ വോട്ട് കണക്കില്‍ വ്യത്യാസം വരും. 13 റൗണ്ടുകളില്‍ 11 എണ്ണം പൂര്‍ത്തിയായപ്പോള്‍ കെജ്രിവാള്‍ 3,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു.

11.00 AM: ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേക്ക്. ആകെയുള്ള 70 സീറ്റുകളില്‍ 47 ഇടത്ത് ബിജെപിക്ക് ലീഡ്. ആം ആദ്മിക്ക് 23 സീറ്റുകള്‍ മാത്രം.

10.05 AM: ബിജെപി 43 സീറ്റുകളിലും ആം ആദ്മി 26 സീറ്റുകളിലും ലീഡ് ചെയ്യുന്നു 
 
9.55 AM: അരവിന്ദ് കെജ്രിവാള്‍ ലീഡ് ചെയ്യുന്നു

9.45 AM: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് 36 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു.

9.40 AM: ബിജെപി 48 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആം ആദ്മിക്ക് 21 സീറ്റുകളില്‍ ലീഡ്. കോണ്‍ഗ്രസിനു ലീഡ് ചെയ്യാന്‍ സാധിക്കുന്നത് ഒരു സീറ്റില്‍ മാത്രം 

9.30 AM: അധികാരം ഉറപ്പിച്ച് ബിജെപി. കേവല ഭൂരിപക്ഷത്തിനു വേണ്ട 36 സീറ്റുകള്‍ കടന്നു ലീഡ്. ആം ആദ്മി 20-25 സീറ്റുകള്‍ക്കിടയില്‍ മാത്രം ലീഡ് ചെയ്യുന്നു 

9.20 AM: മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പിന്നില്‍, ആം ആദ്മിക്ക് തിരിച്ചടി 

9.10 AM: ഒരു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ബിജെപി മുന്നേറ്റം തുടരുന്നു 
 
9.00 AM: വീണ്ടും ബിജെപി
 
ലീഡ് തിരിച്ചുപിടിച്ച് ബിജെപി മുന്നേറ്റം. ബിജെപിയുടെ ലീഡ് നില 42 സീറ്റുകളിലേക്ക്. ആം ആദ്മി 22 സീറ്റുകളില്‍ മാത്രം. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് രണ്ട് സീറ്റുകളില്‍ മാത്രം 
 
8.55 AM: ആദ്യമായി ലീഡ് പിടിച്ച് ആം ആദ്മി 
 
ബിജെപിയുടെ ലീഡ് 27 സീറ്റിലേക്ക്. ആം ആദ്മിയുടേത് 29 സീറ്റായി. കോണ്‍ഗ്രസ് 2 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

8.45 AM: ആം ആദ്മിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മുഖ്യമന്ത്രി അതിഷി, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ പിന്നില്‍
 
8.35 AM: 34 സീറ്റുകളില്‍ ബിജെപിക്ക് ലീഡ്. ആം ആദ്മി 26 സീറ്റുകളില്‍. കോണ്‍ഗ്രസ് ഒരിടത്ത് ലീഡ് ചെയ്യുന്നു 
 
8.25 AM: ബിജെപിക്ക് മുന്നേറ്റം. 15 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ ആം ആദ്മി അഞ്ച് സീറ്റുകളില്‍ മാത്രം

8.15 AM: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം 

ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് ത്രികോണ പോരിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. 96 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. വോട്ടിങ് ശതമാനം 60.54 ആണ്. 94.5 ലക്ഷം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 50.42 ലക്ഷം പുരുഷന്‍മാരും 44.08 ലക്ഷം സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. 
 
70 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 36 സീറ്റുകളാണ് ഭരണം പിടിക്കാന്‍ ആവശ്യം. 2015, 2020 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജയിച്ച് തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയ ആം ആദ്മിക്ക് ഇത്തവണ കൂടി കേവല ഭൂരിപക്ഷം നേടാനായാല്‍ ഹാട്രിക് നേട്ടമാകും. അതേസമയം 2015 വരെ തുടര്‍ച്ചയായ മൂന്ന് ടേമുകള്‍ ഭരിച്ച കോണ്‍ഗ്രസിനും ഇത്തവണത്തേത് അഭിമാന പോരാട്ടമാണ്. ബിജെപിക്ക് ഡല്‍ഹിയിലെ ഭരണം ലഭിച്ചിട്ട് 27 വര്‍ഷം കഴിഞ്ഞു. 


2020 ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി അധികാരത്തുടര്‍ച്ച സ്വന്തമാക്കിയത്. ബിജെപിക്ക് ലഭിച്ചത് വെറും എട്ട് സീറ്റുകള്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഇത്തവണ ബിജെപിക്ക് ഉറപ്പായും രണ്ടക്കം കടക്കുമെന്നാണ് പ്രവചനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ 24 കോടി തട്ടിയതായി പരാതി