സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന എറണാകുളത്ത് സി പി എം സ്ഥാനാര്‍ത്ഥി ?

Webdunia
ചൊവ്വ, 22 ജനുവരി 2019 (16:42 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി പി എം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സീന മത്സരിച്ചാല്‍ വലിയ മുന്നേറ്റം നടത്താനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
 
യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് കെ വി തോമസ് തന്നെയായിരിക്കും. സീനയെ കൊണ്ടുവരുന്നതിലൂടെ വലിയ ഒരു അട്ടിമറിയാണ് സി പി എം ലക്‍ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വരാജിനെ രംഗത്തിറക്കി കെ ബാബുവിനെ മലര്‍ത്തിയടിച്ച അതേ രീതി എറണാകുളത്ത് ആവര്‍ത്തിക്കുകയാണ് സി പി എമ്മിന്‍റെ ലക്‍ഷ്യം.
 
സൈമണ്‍ ബ്രിട്ടോയെ സ്നേഹിക്കുന്നവരുടെ വലിയ പിന്തുണയാണ് സീന ഭാസ്കറിന്‍റെ കരുത്ത്. സീന സ്ഥാനാര്‍ത്ഥിയായാല്‍ മുന്നണിയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അവര്‍ക്കുവേണ്ടിയുണ്ടാകും. ക്രിസ്ത്യന്‍ വോട്ടുകളും സീനയ്ക്ക് ലഭിക്കും. ഇതൊക്കെയാണ് അവരുടെ വിജയസാധ്യതയായി സി പി എം വിലയിരുത്തുന്നത്.
 
സി പി എം നേതാവ് പിരപ്പന്‍‌കോട് മുരളിയുടെ സഹോദരിപുത്രിയാണ് സീന ഭാസ്കര്‍. കോളജ് കാലം മുതല്‍ തെരഞ്ഞെടുപ്പുകള്‍ സീനയ്ക്ക് ഒരു പുതിയ കാര്യവുമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

വീണ്ടും മത്സരിക്കാൻ 55 എംഎൽഎമാർ, സിപിഎം സ്ഥാനാർഥി പട്ടികയിൽ നിലവിലെ അംഗങ്ങൾക്ക് മുൻഗണന

അടുത്ത ലേഖനം
Show comments