Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈമണ്‍ ബ്രിട്ടോ അന്തരിച്ചു; മരണം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍

സൈമണ്‍ ബ്രിട്ടോ അന്തരിച്ചു; മരണം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍

simon britto
സിപിഎം നേതാവും മുന്‍ വിദ്യാര്‍ഥി നേതാവുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് ആറുമണിയോടെയാണ് അന്ത്യം.

തൃശൂരിൽ പൊതുപരിപാടിയുമായി ബന്ധപ്പെട്ട് തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം.

ക്യമ്പസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽ‌ചെയറിയിലാണു പൊതുപ്രവർത്തനം നടത്തിയത്. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ.
സമീപകാലത്ത് നടത്തിയ യാത്രയുമായി ബന്ധപ്പെട്ടുള്ള യാത്രാവിവിരണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ 14ന്‌ കെഎസ്‌യു പ്രവർത്തകരുടെ കത്തിക്കുത്തേറ്റതോടെയാണ് അരയ്‌ക്ക് താഴേക്ക് സ്വാധീനം നഷ്‌ടമായത്. ഭാര്യ: സീന. മകൾ: കയനില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലിയും ധനസഹായവും; സനല്‍കുമാറിന്‍റെ ഭാര്യ സമരം അവസാനിപ്പിച്ചു