അബി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്: മമ്മൂട്ടി
അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു: മമ്മൂട്ടി
Publish Date: Thu, 30 Nov 2017 (12:52 IST)
Updated Date: Thu, 30 Nov 2017 (12:56 IST)
അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിഞ്ഞ നടനും മിമിക്രി കലാകാരനുമായ അബിയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം. അബിയുടെ വിയോഗം ഒരു നൊമ്പരമായി അവശേഷിക്കുന്നുവെന്ന് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
'അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമ്മകളിൽ നില നിൽക്കും' - മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോൻ – മമ്മൂട്ടി ചിത്രത്തിലൂടെ അബി സിനിമയിലെത്തുന്നത്.
ആദ്യം ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ചെങ്കിലും അബിയെ ഭാഗ്യം തുണച്ചില്ല. സിനിമ തുണയ്ക്കാതിരുന്നപ്പോഴും മിമിക്രി തന്നെയായിരുന്നു അബിയ്ക്ക് തുണയായിരുന്നത്. തനിക്ക് സിനിമയിൽ നേടാൻ കഴിയാതെ പോയത് മകനിലൂടെ നേടിയെടുത്ത അച്ഛനെയാണ് പിന്നീട് അബിയിലൂടെ മലയാള സിനിമ കണ്ടത്.