Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വവര്‍ഗാനുരാഗം വീട്ടുകാര്‍ അറിഞ്ഞു, ലെസ്ബിയന്‍ കമിതാക്കളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു - ഈ സംഭവത്തിന് ശേഷം നമ്മുടെ സമൂഹം മാറിയിട്ടുണ്ടോ?

സ്വവര്‍ഗാനുരാഗം വീട്ടുകാര്‍ അറിഞ്ഞു, ലെസ്ബിയന്‍ കമിതാക്കളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു - ഈ സംഭവത്തിന് ശേഷം നമ്മുടെ സമൂഹം മാറിയിട്ടുണ്ടോ?
, വ്യാഴം, 22 നവം‌ബര്‍ 2018 (18:56 IST)
സ്വവര്‍ഗാനുരാഗത്തെ വലിയ പ്രശ്നമായാണ് കുറച്ചുനാള്‍ മുമ്പുവരെ സമൂഹം കണ്ടിരുന്നത്. അതുസംബന്ധിച്ച കോടതിവിധിയും പിന്നീട് നടന്ന ബോധവത്കരണവും ചര്‍ച്ചകളുമെല്ലാം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലം മുമ്പുവരെ വളരെ കുറ്റകൃത്യമെന്ന പോലെയാണ് സ്വവര്‍ഗാനുരാഗത്തെ പലരും കണ്ടിരുന്നത്. സമൂഹത്തിന്‍റെ പ്രതികരണത്തില്‍ ഭയന്ന് സ്വവര്‍ഗാനുരാഗികളായ പലരും ആത്മഹത്യയില്‍ വരെ അഭയം പ്രാപിച്ച സംഭവങ്ങളുണ്ട്.
 
2016 സെപ്റ്റംബറില്‍ മുംബൈയില്‍ ഉണ്ടായ ഒരു സംഭവം ഇങ്ങനെയായിരുന്നു:
 
സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞതിനെ തുടര്‍ന്ന ലെസ്ബിയന്‍ കമിതാക്കളില്‍ ഒരാള്‍ അന്ന് ആത്മഹത്യ ചെയ്തു. മുംബൈയിലെ ചുനാഭട്ടി പ്രദേശത്തായിരുന്നു സംഭവം. രോഷ്‌നി തണ്ടാല്‍, രുജുക്ത ഗവാണ്ടി എന്നിവരാണ് സ്വര്‍ഗാനുരാഗം പുറത്തറിഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഷ്‌നിയെ വീട്ടിലെ സിലീംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലും ഫിനോയില്‍ കുടിച്ച നിലയില്‍ രുജുക്തയെയും കണ്ടെത്തുകയായിരുന്നു.
 
21 വയസ് പ്രായമുണ്ടായിരുന്ന ഇരുവരും ബാല്യകാല സുഹൃത്തുക്കളും കൂടിയായിരുന്നു. ഒരു ദിവസം മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ആലിംഗനബദ്ധരായി നില്‍ക്കുന്ന ഇരുവരെയും രുജുക്തയുടെ ഒരു ബന്ധു കണ്ടിരുന്നു. ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ രുജുക്ത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതറിഞ്ഞ രോഷ്‌നി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. 
 
ആത്മഹത്യാ പ്രേരണ കുറ്റത്തിന് രുജുക്തയുടെ പിതാവ് കിഷോര്‍ ഗവാണ്ടിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണം നല്‍കി ദ്വീപിലെത്തി; അമ്പേറ്റ് ക്രൂരമായ മരണം, മൃതദേഹം എവിടെയെന്നു പോലും അറിയില്ല; യുഎസ് പൗരന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്