ഏഴായിരം കോടി നഷ്ടം; 'കോഫി കിങ്' വി ജി സിദ്ധാർത്ഥയുടെ തകര്‍ച്ചയ്ക്കു പിന്നിലെ കാരണം എന്ത്?

കര്‍ണാടകയിലെ ചിക്കമംഗലൂര്‍ ജില്ലയിലെ മലനാട് ഭാഗത്താണ് സിദ്ധാര്‍ത്ഥ ജനിച്ചത്.

ചൊവ്വ, 30 ജൂലൈ 2019 (15:37 IST)
ആരെയും അതിശയിപ്പിക്കുന്നതായിരുന്നു കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെത്. കര്‍ണാടകയിലെ ചിക്കമംഗലൂര്‍ ജില്ലയിലെ മലനാട് ഭാഗത്താണ് സിദ്ധാര്‍ത്ഥ ജനിച്ചത്. കോഫി ബിസിനസുമായി അദ്ദേഹത്തിന് കുട്ടിക്കാലം മുതല്‍ തന്നെ ബന്ധമുണ്ടായിരുന്നു. സിദ്ധാര്‍ത്ഥയുടെ അച്ഛന്‍ കോഫി പ്ലാന്റേഷന്‍ ഉടമയായിരുന്നു. 1993ലാണ് അദ്ദേഹം അമല്‍ഗമേറ്റ് ബീന്‍ കമ്പനി എന്ന പേരില്‍ ഒരു കോഫി വില്‍പ്പന കമ്പനി തുടങ്ങിയത്. ചിക്കമംഗലൂരില്‍ അറിയപ്പെടുന്ന കോഫി കമ്പനിയായി ഇത് വളര്‍ന്നു. 28000 ടണ്ണിന്റെ കയറ്റുമതിയും 2000 ടണ്ണിന്റെ പ്രാദേശിക വില്പനയുമായി വര്‍ഷം 350 മില്യണിന്റെ കച്ചവടം നടക്കുന്ന സ്ഥാപനമായി അത് മാറി. ഏറ്റവും അധികം ഗ്രീന്‍ കോഫി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്. 
 
24ആം വയസിലാണ് സിദ്ധാര്‍ത്ഥയുടെ കരിയര്‍ ആരംഭിക്കുന്നത്. മുംബൈയിലെ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍ അദ്ദേഹം മാനേജ്‌മെന്റ് ട്രെയിനിയായി പ്രവേശിച്ചു. രണ്ടുവര്‍ഷത്തെ ജോലിക്കുശേഷം അദ്ദേഹം ബെംഗളുരുവിലേക്ക് തിരിച്ചുവരികയും സ്വന്തമായി ബിസിനസ് തുടങ്ങുകയും ചെയ്തു.ശിവന്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം നിക്ഷേപ രംഗത്തും കടന്നുകയറി. ഈ കമ്പനിക്ക് മൂന്ന് ഉപ കമ്പനികളുണ്ട്. ചേതന്‍ വുഡ് പ്രോസസിങ് ലിമിറ്റഡ്, ഹോസ്പിറ്റാലിറ്റി ബിസിനസ് ബെയര്‍ഫൂട്ട് റിസോര്‍ട്ട്, ഡാര്‍ക്ക് ഫോറസ്റ്റ് ഫര്‍ണിച്ചല്‍ കമ്പനി.
 
 
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായാണ് സിദ്ധാര്‍ത്ഥ കടക്കെണിയിലായത്. സെപ്റ്റംബര്‍ 21ന് ഐടി ഡിപ്പാര്‍ട്ട്‌മെന്റ് മുംബൈയിലും ചെന്നൈയിലും ബെംഗളുരുവിലും ചിക്കമംഗളുരുവിലുമുള്ള അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസുകളിലും മറ്റ് 20 ഇടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.കഫേ കോഫി ഡേ ഓഹരികള്‍ കൊക്കക്കോളയ്ക്ക് വില്‍ക്കാനായി ചര്‍ച്ചകള്‍ നടക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധാര്‍ത്ഥിന്റെ തിരോധാനം
 
 
ജീവനക്കാര്‍ക്ക് ഒരു കത്തും എഴുതിവെച്ച് അദ്ദേഹം നേത്രാവതി പുഴയിലേക്ക് പോയെന്നാണ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. കഫേ കോഫി ഡേ പതിയെ പതിയെ നഷ്ടത്തിലേക്ക് പോയതും ഓഹരി ഉടമകള്‍ ഓരോരുത്തരായി ഷെയര്‍ ചോദിച്ചു തുടങ്ങിയതും സിദ്ധാര്‍ത്ഥിനെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം നേരിട്ടെന്നും അദ്ദേഹം കത്തിൽ വിവരിക്കുന്നുണ്ട്. ഏഴായിരം കോടിയുടെ നഷ്ട്മാണ് ഉണ്ടായതെന്നും ഇനിയും ഇത് ആവർത്തിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ വിവരിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആൽപ്സിന്റെ പർവത ശിഖരത്തിൽ വിള്ളൽ, ആശങ്കയോടെ ശാസ്ത്രലോകം !