Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് എല്ലാ ബൂത്തുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നില്ല ?

എന്തുകൊണ്ട്  എല്ലാ ബൂത്തുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നില്ല ?
, വ്യാഴം, 2 മെയ് 2019 (14:17 IST)
തിരഞ്ഞെടുപ്പ് ഉണ്ടാ‍യ കാലം മുതൽ തന്നെ കള്ളവോട്ടും ഉണ്ട് എന്ന് രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നു കേൾക്കാറുള്ള ഒരു പ്രധാന വാദമണ്. ശരിയാണ് തിരഞ്ഞെടുപ്പ് ഉള്ള കാലം മുതൽ തന്നെ കള്ളവോട്ടുകളെ കുറിച്ച് ആരോപണങ്ങൾ ഉയരുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ കാലങ്ങളായി തുടരുന്ന ഈ രീതിയെ വിവര സാങ്കേതികവിദ്യ വളരെയധികം ഉയർച്ച കൈവരിച്ച ഈ കാലഘട്ടത്തിൽ എന്തുകൊണ്ട് ചെറുക്കാൻ സാധികുന്നില്ല എന്നതാണ് പ്രധാന ചോദ്യം.
 
ബൂത്തുകളിൽ പിടിക്കപ്പെടാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും കള്ളവോട്ടുകൾ ചെയ്യാൻ ആരാണ് അവസരം ഒരുക്കുന്നത് എന്ന ചോദ്യം ഉയരുമ്പോൾ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. സംസ്ഥാനത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്യുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതാണ് ഇപ്പോൾ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ചർച്ച.
 
ലോക്സഭാ തിരഞ്ഞെടുപ്പ് എന്നത് വലിയ സജ്ജികരണങ്ങൾ വേണ്ട തിരഞ്ഞെടുപ്പാണ്. സുരക്ഷക്കായി നിരവധി കാര്യങ്ങൾ ഒരുക്കുമ്പോൾ പക്ഷേ സി സി ടി വി ക്യാമറ ചുരുക്കം ചില ബൂത്തുകളിൽ മാത്രമേ സ്ഥാപിക്കാറുള്ളു. എന്തുകൊണ്ട് എല്ലാ ബൂത്തുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നില്ല ?  
 
എല്ലാ ബൂത്തുകളും സി സി ടി വി ക്യാമറകളുടെ സർവൈലൻസിലാകുമ്പോൾ ആരെങ്കിലും ചട്ടലംഘനം നടത്തിയോ, കള്ളവോട്ട് രേഖപ്പെടുത്തിയോ, എന്നീ കാര്യങ്ങൾ സംശയങ്ങൾ ഏതുമില്ലാതെ മനസിലാക്കാൻ സാധിക്കും. കൃത്യമായ നിയമ നടപടികൾ സ്വീകരിക്കാനും സാധിക്കും. അവശ്യമെങ്കിൽ ലൈവായി തന്നെ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പ്രകൃയ നിരീക്ഷിക്കുന്നതിനായി സംവിധാനങ്ങളും ഒരുക്കാം. പക്ഷേ ആരും ഈ രീറ്റി നടപ്പിലാക്കാൻ തയ്യാറല്ല.
 
തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ മൌനനുവാദമില്ലാതെ കള്ളവോട്ടുകൾ ചെയ്യാൻ സാധിക്കില്ല എന്നത് പകൽ ‌പോലെ വ്യക്തമാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടികൾക്ക് വഴിപ്പെടുന്നു എങ്കിൽ അതിൽ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ പുറകോട്ട് പോകുന്നതാണ് കള്ളവോട്ടുകൾ ഉണ്ടാകുന്നതിന് പ്രധാന കാരണം. സി സി ടി വി ക്യാമറകൾ സ്ഥാപിക്കാത്ത എത്രയോ ബൂത്തുകളിൽ കള്ളവോട്ടുകൾ ചെയ്തിരിക്കും. ഇവയെകുറിച്ച് ആർക്കും വേവലാതികൾ ഇല്ല. 
 
രാഷ്ട്രീയമായി അക്രമിക്കുന്നതിനുള്ള ഒരു മാർഗമായി ഉപയോഗിക്കുകയല്ലാതെ കള്ളവോട്ടുകൾ ചെറുക്കാൻ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൽ അത്ര താൽ‌പര്യം കാണിക്കാറില്ല. എല്ലാ ബൂത്തുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തിയാൽ കള്ളവോട്ടുകൾ തുടച്ചുനീക്കാം. എന്നിട്ടും എന്തുകൊണ്ട് ഈ രീതി വ്യാപകമായി കൊണ്ടുവരുന്നില്ല എന്നതിനാണ് രാഷ്ട്രീയ പാർട്ടികൾ മറുപടി പറയേണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്രോള്‍ ദേഹത്ത് വീണതോടെ യുവതി ഭയന്നോടി; റോഡരികിൽ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം